'അലനും താഹയും മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകൾ; പി. മോഹനനെ തള്ളിപ്പറയാന്‍ കോടിയേരി തയാറാകണം': ടി സിദ്ദിഖ്
'അലനും താഹയും മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകൾ; പി. മോഹനനെ തള്ളിപ്പറയാന്‍ കോടിയേരി തയാറാകണം': ടി സിദ്ദിഖ്
'തിരുത്തും എന്ന് പറയുന്ന ജില്ലാ സെക്രട്ടറിയും പുറത്താക്കിയെന്ന് പറയുന്ന സംസ്ഥാന സെക്രട്ടറിയും നയിക്കുന്ന പാര്‍ട്ടിക്ക് പന്തീരാങ്കാവ് വിഷയത്തിൽ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.'
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനും താഹയും മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്. ഇവർക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ യു.ഡി.എഫ് ഇനിയും പ്രതികരിക്കും. അതേസമയം ഇരുവർക്കും രാഷ്ട്രീയ പിന്തുണ നൽകാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. മനുഷ്യാവകാശ ലംഘനത്തിന് ഇരയായവർ എന്ന നിലയിൽ മാത്രമാണ് യുഡിഎഫ് പിന്തുണയെന്നും സിദ്ധിഖ് വ്യക്തമാക്കി.
സി.പി.എം ഒരു മാസം മുൻപ് പുറത്താക്കിയ അലനേയും താഹയേയും അവരുടെ വിശദീകരണം തേടാതെ പുറത്താക്കാനാവില്ലെന്ന് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളിപ്പറയാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയാറാകണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
സി.പി.എം പുറത്താക്കിയ ശേഷം അവരെ അനുകൂലിച്ച് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തിയത് മുഖ്യമന്ത്രിയെ വെള്ളപൂശാനാണ്. തിരുത്തും എന്ന് പറയുന്ന ജില്ലാ സെക്രട്ടറിയും പുറത്താക്കിയെന്ന് പറയുന്ന സംസ്ഥാന സെക്രട്ടറിയും നയിക്കുന്ന പാര്‍ട്ടിക്ക് ഈ വിഷത്തില്‍ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.
പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണം എതിർക്കാൻ രൂപ മണീന്തര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നീ വക്കീലന്‍മാര്‍ക്ക് 42 ലക്ഷത്തോളം രൂപ ഫീസ് അനുവദിച്ചതിന്റെ തെളിവ് പുറത്ത് വന്നിട്ടുണ്ട്. ഷുഹൈബ് കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കുന്നത് തടയാനായി ഏര്‍പ്പാടാക്കിയ വക്കീലിന് 62 ലക്ഷം രൂപയും ചെലവാക്കി. ഈ ബാധ്യതകൾ മറികടക്കാൻ ജനങ്ങളുടെ മേല്‍ നികുതി ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.