തിരുവനന്തപുരം: കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിക്കിടെ കോൺഗ്രസ് നേതാവ് മുസ്ലിംലീഗ് കൊടി എടുത്തെറിഞ്ഞതായി പരാതി. കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ആണ്ടൂർക്കോണം സനൽ കുമാർ ലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടു പോയി കെട്ടാൻ പറഞ്ഞതായി ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീർ ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിന് വെമ്പായം നസീർ പരാതി നൽകി.
ലീഗിന്റെ കൊടി യുഡിഎഫ് പരിപാടിയിൽ കെട്ടാൻ സമ്മതിക്കില്ല, വേണമെങ്കിൽ പാകിസ്ഥാനിലോ മലപ്പുറത്തോ കൊണ്ട് കെട്ടിക്കോ എന്നുപറഞ്ഞ് വലിച്ചെറിയുകയായിരുന്നുവെന്ന് വെമ്പായം നസീർ പരാതിയിൽ പറയുന്നു. താനും പ്രവർത്തകരും ചേർന്ന് കൊടികെട്ടാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് നേതാവ് ഓടിയെത്തി കൊടി എടുത്തെറിഞ്ഞതായി വെമ്പായം നസീർ പറഞ്ഞു.
എന്നാൽ വെള്ളിയാഴ്ച രാവിലെ പത്തോടെ നടന്ന സംഭവത്തിൽ പ്രതികരിക്കാൻ മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കളോ കോൺഗ്രസ് നേതാക്കളോ ഇതുവരെ തയാറായിട്ടില്ല.
യൂട്യൂബില്‍ നിന്ന് മോഷണം പഠിച്ച രണ്ട് ബൈക്ക് മോഷ്ടാക്കള്‍ പിടിയില്യൂട്യൂബ് വീഡിയോ കണ്ട് മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പോലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18), ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്തുനിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കാണ് മോഷണം പോയത്.
സൊസൈറ്റി ജീവനക്കാരൻ അനൂപ് ഏഴു മണിയോടെ കടയിൽപോയി വന്നതിനുശേഷം രാത്രി 11 മണിവരെ മുറ്റത്ത് ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്.
തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.
യൂട്യൂബ് വീഡിയോകൾ കണ്ട് മോഷണം പഠിച്ച ശേഷം രാത്രി വാഹനങ്ങൾ മോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി ഐ മനീഷ് കെ പൗലോസ്, എസ് ഐ ഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. എസ് ഐ മാരായ ചന്ദ്രൻ വിൻസൻറ്, നിസാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.