തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമർശത്തെ തുടർന്ന് രാജി വെച്ച സജി ചെറിയാനെ തിരിച്ചെടുക്കാൻ ഡാമൊന്നും തുറന്നുവിടരുതെന്ന് വിടി ബൽറാം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രാജിവെച്ച ഇപി ജയരാജനെ തിരിച്ചെടുത്തത് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വി.ടി ബൽറാമിൻറെ ഫേസ്ബുക്ക് കുറിപ്പ്.
മനുഷ്യനിർമ്മിത പ്രളയത്തെ അഭീമുഖീകരിക്കുന്നതിന്റെ ഇടയിലാണ് ഇപി ജയരാജൻ വീണ്ടും മന്ത്രിയായതെന്ന് ബൽറാം പറയുന്നു. രാജി വെച്ചു പുറത്തുപോയ സജി ചെറിയാനെ ചുളുവിൽ തിരിച്ചുകൊണ്ടുവരാൻ വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യർഥിക്കുന്നു എന്നായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം സജി ചെറിയാൻ എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. പ്രസംഗത്തെ തള്ളി പറയാത്തത് അത്ഭുതപ്പെടുത്തുന്നെന്ന് വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തിൽ സജി ചെറിയാനെതിരെ എഫഐആർ രജിസ്റ്റർ ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
ഭരണഘടനയക്കെതിരായ പരാമർശത്തിലാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചത്. രാജിയില്ലെന്ന് ആവർത്തിച്ച സജി ചെറിയാൻ, പാർട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വൈകിട്ടോടെ രാജി സമർച്ചതെന്നാണ് വിവരം. എന്നാൽ രാജി സ്വതന്ത്ര തീരുമാനപ്രകാരമാണെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാദ പ്രസംഗം ആദ്യമായി പുറത്തുവിട്ടത് ന്യൂസ് 18 ആയിരുന്നു. പിന്നാലെ രാജി ആവശ്യം ശക്തമാവുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.