തിരുവനന്തപുരം: ഗുജറാത്തിലെ ബിജെപിയുടെ വന്‍വിജയത്തിന് പിന്നാലെ ആംആദ്മിയെ പരിഹസിച്ച് കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി.എം സുധീരൻ. ആംആദ്മിയുടെ കടന്നുവരവാണ് ബിജെപിയുടെ വൻവിജയത്തിന് പിന്നിലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ കൈക്കൂപ്പി നിൽക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സുധീരന്റെ പരിഹാസം. ഗുജറാത്തില്‍ ബിജെപിയുടെ വൻവിജയത്തിന് കളമൊരുക്കിയ വിനീതവിധേയനാണ് കെജ്രിവാളെന്നായിരുന്നു സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Also Read-മോദി ചോദിച്ചതിനെക്കാൾ കൊടുത്ത ഗുജറാത്ത്; ബിജെപിയുടെ ചരിത്രവിജയത്തിനു പിന്നിൽ
ബിജെപി വൻവിജയം നേടിയപ്പോൾ കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ പ്രകടനം ദയനീയമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിലായിരുന്നു ബിജെപി ജയിച്ചത്. എന്നാൽ ഇപ്പോൾ ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 155 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്.
കഴിഞ്ഞ തവണ 77 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 18 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കന്നി അങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടി 5 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലും മുന്നിട്ടുനിൽക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.