• HOME
  • »
  • NEWS
  • »
  • kerala
  • »
  • V T Balram | പൊതുകടത്തിന്റെ കാര്യത്തിൽ താങ്കൾക്ക് എത്ര നിലപാട് ഉണ്ട്? മുഖ്യമന്ത്രിക്കെതിരെ ചോദ്യവുമായി വി.ടി ബൽറാം

V T Balram | പൊതുകടത്തിന്റെ കാര്യത്തിൽ താങ്കൾക്ക് എത്ര നിലപാട് ഉണ്ട്? മുഖ്യമന്ത്രിക്കെതിരെ ചോദ്യവുമായി വി.ടി ബൽറാം

ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവിടം മറ്റൊരു ശ്രീലങ്കയായി മാറാത്തത്

  • Share this:
    പാലക്കാട്: മുഖ്യമന്ത്രി പിണറായി (Pinarayi vijayan) വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം (vt balram). സംസ്ഥാനത്തിന്റെ കട ബാധ്യത വര്‍ദ്ധിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

    പിണറായി വിജയന്റെ ഭരണകാലത്ത്  കേരളത്തിന്റെ പൊതുകടം എത്തിനില്‍ക്കുന്നത് 3,29,000 കോടിയിലാണ്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം 129 ശതമാനത്തിലേറെ പൊതു കടബാധ്യതയില്‍ വര്‍ധനവുണ്ടായി. ഈ വര്‍ഷത്തെ 27000 കോടി ഒഴിവാക്കി ആദ്യ 5 വര്‍ഷത്തെ കണക്ക് മാത്രമെടുത്താലും കടവര്‍ദ്ധനവ് 110 ശതമാനം വരുമെന്ന് അദ്ദേഹം പറഞ്ഞു.

    കിഫ്ബിയുടെ പേരില്‍ ബജറ്റിന് പുറത്ത് കടമെടുക്കുന്ന 65,000 ഓളം കോടി ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നും ഓര്‍ക്കണം. ആ കടബാധ്യതയും ആത്യന്തികമായി വന്നു ചേരുന്നത് സംസ്ഥാന ഖജനാവിന് മേല്‍ തന്നെയാണ്. അതുകൂടി കണക്കിലെടുത്താല്‍ ആകെ കടബാധ്യത ഇപ്പോള്‍ത്തന്നെ നാല് ലക്ഷം കോടിയോടടുക്കും.

    ഇതിനും പുറമേയാണ് ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം കോടിയെങ്കിലും ചെലവ് വരുന്ന കെ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള കടമെടുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ബാധ്യതയും പൂര്‍ണ്ണമായി വഹിക്കേണ്ടത് കേരളം തന്നെയായിരിക്കും.
    കേരളം കുത്തുപാളയെടുക്കേണ്ടി വരുമെന്ന് പറയുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവിടം മറ്റൊരു ശ്രീലങ്കയായി മാറാത്തത് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

    പിണറായി വിജയന്റെ ഈ പഴയ നിലപാടും ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയും വച്ച് ഇത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പോ കണ്ടാമൃഗത്തെ വെല്ലുന്ന ചര്‍മ്മശേഷിയോ ആയി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏതായാലും കേരളത്തിന്റെ ഭരണാധികാരിയും ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ നേതാവും എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിക്കുന്നതിനേക്കുറിച്ച് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട് എന്നതില്‍ സംശയമില്ല.

    യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 64,692 കോടി രൂപയാണ് പുതുതായി കടമെടുത്തത് എന്ന് അദ്ദേഹം പറയുന്നു. അതായത് പഴയ 78,675 കോടി അടക്കം യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ കേരളത്തിന്റെ മൊത്തം കടബാധ്യത 1,43,367 കോടിയാണെന്നാണ് പിണറായി വിജയന്റെ തന്നെ കണക്ക്. ഇതുപ്രകാരം യുഡിഎഫ് കാലത്ത് പൊതുകടം വര്‍ദ്ധിച്ചത് 82 ശതമാനം. എന്നാല്‍ പിണറായി വിജയന്റെ ഭരണകാലത്ത് ഇപ്പോള്‍ കേരളത്തിന്റെ പൊതുകടം എത്തിനില്‍ക്കുന്നത് 3,29,000 കോടിയിലാണ്! അതായത് ഇക്കാലയളവില്‍ കേരളത്തിന്റെ കടബാധ്യതയിലുണ്ടായ വര്‍ദ്ധനവ് 129 ശതമാനത്തിലേറെയാണ്. അതായത് ഒന്നേകാല്‍ ഇരട്ടിയിലധികം. ഈ വര്‍ഷത്തെ 27000 കോടി ഒഴിവാക്കി ആദ്യ 5 വര്‍ഷത്തെ കണക്ക് മാത്രമെടുത്താലും കടവര്‍ദ്ധനവ് 110 ശതമാനം വരും.

    കിഫ്ബിയുടെ പേരില്‍ ബജറ്റിന് പുറത്ത് കടമെടുക്കുന്ന 65,000 ഓളം കോടി ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നും ഓര്‍ക്കണം. ആ കടബാധ്യതയും ആത്യന്തികമായി വന്നു ചേരുന്നത് സംസ്ഥാന ഖജനാവിന് മേല്‍ തന്നെയാണ്. അതുകൂടി കണക്കിലെടുത്താല്‍ ആകെ കടബാധ്യത ഇപ്പോള്‍ത്തന്നെ നാല് ലക്ഷം കോടിയോടടുക്കും. ഇതിനും പുറമേയാണ് ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം കോടിയെങ്കിലും ചെലവ് വരുന്ന കെ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള കടമെടുപ്പ്.

    കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ബാധ്യതയും പൂര്‍ണ്ണമായി വഹിക്കേണ്ടത് കേരളം തന്നെയായിരിക്കും.
    പൊതുകടത്തിന്റെ കേവല കണക്കുകള്‍ വച്ചുള്ള വിലയിരുത്തലിലും അപാകതയുണ്ട്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവുമായി ചേര്‍ത്ത് വച്ചുകൊണ്ട് കടബാധ്യതയെ വിലയിരുത്തുമ്പോള്‍ (Debt-GSDP Ratio) മാത്രമേ യഥാര്‍ത്ഥചിത്രം വെളിച്ചത്ത് വരികയുള്ളൂ. ആ നിലയില്‍ Debt-GSDP റേഷ്യോ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന ഇന്ത്യയിലെ നാലാമത്തെ പ്രധാന സംസ്ഥാനമാണ് കേരളം.

     Also Read- മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ല; താനും എല്ലാ ആഴ്ചയും ശരത് പവാറിനെ ഞാനും കാണാറുണ്ട്: എകെ ശശീന്ദ്രൻ

    2017-18 വര്‍ഷത്തില്‍ വെറും 30.78% ആയിരുന്ന കടബാധ്യത ഇപ്പോള്‍ 38.3% ആയി കുത്തനെ വര്‍ദ്ധിച്ചിരിക്കുകയാണ്. നേരത്തെപ്പറഞ്ഞ കിഫ്ബി ബാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ ഇത് ഏതാണ്ട് 45% ആയി ഉയരും. കെ-റെയിലിനു വേണ്ടിക്കൂടി കടമെടുക്കേണ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ കടബാധ്യത മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനത്തിലധികമാവും, ബജറ്റിന് പുറത്തുള്ള കടമെടുപ്പായതിനാല്‍ ഇത് കണക്കില്‍ വരില്ല എന്നേയുള്ളൂ. കേരളം കുത്തുപാളയെടുക്കേണ്ടി വരുമെന്ന് പറയുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്.

    Also Read- യു.ഡി.എഫ്. വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നു; ഒരു നേതാവിന് മാത്രമാണ് തന്നോട് പ്രശ്നം: മാണി സി. കാപ്പൻ

    ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവിടം മറ്റൊരു ശ്രീലങ്കയായി മാറാത്തത്.
    ഏതായാലും ശ്രീ പിണറായി വിജയനോട് ഒരൊറ്റ ചോദ്യം വീണ്ടുമാവര്‍ത്തിക്കുന്നു: പൊതുകടത്തിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് എത്ര നിലപാട് ഉണ്ട്?.
    Published by:Jayashankar AV
    First published: