റിയാസിന്റെ 'തീവ്രവാദ ബന്ധം'; വിശ്വാസ യോഗ്യമല്ലെങ്കിലും സുരേന്ദ്രന്റെ ആരോപണം ഗുരുതരമെന്ന് വി.ടി ബല്‍റാം
റിയാസിന്റെ 'തീവ്രവാദ ബന്ധം'; വിശ്വാസ യോഗ്യമല്ലെങ്കിലും സുരേന്ദ്രന്റെ ആരോപണം ഗുരുതരമെന്ന് വി.ടി ബല്‍റാം
മന്ത്രിമാരും എംഎൽഎമാരുമടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ ബിജെപി നേതാക്കൾ ഇങ്ങനെ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുമ്പോള്‍ എന്തുകൊണ്ടാണ് നിയമനടപടികൾക്ക് മുതിരാതെ സിപിഎമ്മുകാർ ഓടിയൊളിക്കുന്നത്?
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പിഎഫ്ഐ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദത്തിന്റെ പേരിൽ ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആരോപണമുന്നയിക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വസ്തുതാപരമായി നോക്കുമ്പോൾ വിശ്വാസയോഗ്യമല്ലെങ്കിലും ഒരു ആരോപണമെന്ന നിലയിൽ ഇത് ഗുരുതരമായ ഒന്നാണ്. ആരോപണ വിധേയനായ വ്യക്തിക്ക് മാത്രമല്ല, സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് ഇതെന്നും ബല്‍റാം പറഞ്ഞു.
മന്ത്രിമാരും എംഎൽഎമാരുമടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ ബിജെപി നേതാക്കൾ ഇങ്ങനെ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നിയമനടപടികൾക്ക് മുതിരാതെ സിപിഎമ്മുകാർ ഓടിയൊളിക്കുന്നതെന്നും ബല്‍റാം ചോദിച്ചു.
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദത്തിന്റെ പേരിൽ ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആരോപണമുന്നയിക്കുന്നത്.
വസ്തുതാപരമായി നോക്കുമ്പോൾ വിശ്വാസയോഗ്യമല്ലെങ്കിലും ഒരു ആരോപണമെന്ന നിലയിൽ ഇത് ഗുരുതരമായ ഒന്നാണ്. ആരോപണ വിധേയനായ വ്യക്തിക്ക് മാത്രമല്ല, സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് ഇത്. കാരണം ക്രമസമാധാനപാലനം ഒരു സംസ്ഥാന വിഷയമാണ്. ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു കൂടിയായ പ്രമുഖ മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം എത്ര കഴമ്പില്ലാത്തതാണെങ്കിലും അതിനതിന്റേതായ ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്.
നേരത്തേ എൽഡിഎഫ് പക്ഷത്തുള്ള കെ.ടി.ജലീൽ എംഎൽഎക്ക് നേരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരെ നിയമ നടപടിയൊന്നും വേണ്ട എന്നായിരുന്നു ജലീലിന്റെ തീരുമാനം. മന്ത്രിമാരും എംഎൽഎമാരുമടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ ബിജെപി നേതാക്കൾ ഇങ്ങനെ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നിയമനടപടികൾക്ക് മുതിരാതെ സിപിഎമ്മുകാർ ഓടിയൊളിക്കുന്നത്?
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
റിയാസിന്റെ 'തീവ്രവാദ ബന്ധം'; വിശ്വാസ യോഗ്യമല്ലെങ്കിലും സുരേന്ദ്രന്റെ ആരോപണം ഗുരുതരമെന്ന് വി.ടി ബല്‍റാം
എറണാകുളം മുളന്തുരുത്തി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; മൂലമറ്റത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 2 പേര് മുങ്ങി മരിച്ചു
കെട്ടിട നിർമാണത്തിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു
Kerala weather update |കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
മദ്യക്കുപ്പിയിൽ QR കോഡുമായി ബെവ്കോ;പാക്കിങ് മുതൽ ചിയേഴ്സ് പറയുന്നത് വരെയുള്ള വഴിയറിയാം; വ്യാജനെ അകറ്റാം
മുഖ്യമന്ത്രിയും സംഘവും അടുത്ത ആഴ്ച അമേരിക്കയിലേക്ക്; കേന്ദ്രം അനുമതി നൽകി
Latest News May 30 Live: വൈദ്യുതി നിരക്ക് ഇനി മാസംതോറും കൂടും; ഹോട്ടൽ ഉടമയുടെ കൊല: പ്രതികളെ അട്ടപ്പാടിയിലെത്തിച്ചു; ഈ മണിക്കൂറിലെ ഏറ്റവും പുതിയ വാർത്തകൾ
പൂമ്പാറ്റയും ഉറുമ്പുമല്ല, അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പിടിച്ചത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
കോട്ടയം ചേനപ്പാടിയിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം; എരുമേലി വിമാനത്താവളത്തിനുള്ള ഹിയറിങ് ജൂൺ 12 മുതൽ
Arikomban| കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു