തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് തീർഥാടകർക്കുണ്ടാകുന്ന പ്രയാസങ്ങൾ നേരിട്ടറിയാൻ കോണ്‍ഗ്രസിന്റെ മൂന്നംഗ സംഘം ശബരിമലയിലേക്ക്.
ശബരിമലയില്‍ ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ ഇക്കാര്യത്തില്‍ പ്രകടമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരെയാണ് കെ.പി.സി.സി ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂന്നംഗ സംഘം ഞായറാഴ്ച ശബരിമല സന്ദര്‍ശിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.