നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Joju George| നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; ടോണി ചമ്മിണി അടക്കമുള്ള പ്രതികള്‍ കീഴടങ്ങി

    Joju George| നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; ടോണി ചമ്മിണി അടക്കമുള്ള പ്രതികള്‍ കീഴടങ്ങി

    സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.

    • Share this:
      കൊച്ചി: ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ (Joju George) കാര്‍ തകര്‍ത്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് (Congress) പ്രവര്‍ത്തകര്‍ കീഴടങ്ങി. മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി വൈ ഷാജഹാന്‍, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, എറണാകുളം സൗത്ത് മുന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് കീഴടങ്ങിയത്.

      സ്റ്റേഷനിലേക്ക് പ്രവേശിക്കും മുന്‍പ് ഇവര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിക്കുകയും ചെയ്തു. കേസില്‍ നേരത്തെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

      അതേസമയം തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.

      അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. പൊലീസിന്റേത് ഏക പക്ഷീയമായ നിലപാടാണ്. വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതിയില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. വനിതകളുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ഇത് പ്രതിഷേധാര്‍ഹമാണ്. മഹിളാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ബുധനാഴ്ച മരട് പോലീസ് സ്റ്റേഷനിലേക്കാകും മാര്‍ച്ച് നടത്തുക. കേസില്‍ നിയമപരമായി പ്രവര്‍ത്തിക്കും.

      Also Read- Congress| ഇന്ധന നികുതി കുറക്കാത്തതിനെതിരെ ചക്രസ്തംഭന സമരവുമായി കോണ്‍ഗ്രസ്; പാലക്കാട് സംഘർഷം

      കഴിഞ്ഞ ദിവസം വഴി തടഞ്ഞുള്ള സമരത്തിനെതിരേ പരസ്യ പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയതോടെയാണ് കോണ്‍ഗ്രസ് സമരത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍. വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ജോജു രംഗത്തെത്തിയതാണ് അനിഷ്ട സംഭവത്തിന് കാരണം.

      Also Read- Congress | ചക്രസ്തംഭന സമരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

      ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ നേതാക്കളെ അസഭ്യം വിളിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ജോജുവിന്റെ വാഹനം തടഞ്ഞും കുത്തിയിരുന്നുമായി പ്രതിഷേധം. ഗതാഗതം തടസപ്പെടുത്തുന്ന പ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന് ജോജുന്റെ നിലപാട്. ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
      Published by:Jayesh Krishnan
      First published:
      )}