നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Joju George| നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഇന്നു കീഴടങ്ങും

  Joju George| നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഇന്നു കീഴടങ്ങും

  മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി വൈ ഷാജഹാൻ, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ്‌ ജർജസ്, എറണാകുളം സൗത്ത് മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ അരുൺ വർഗീസ് എന്നിവരാണ് കിഴടങ്ങുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: ഇന്ധനവില വർധനക്കെതിരായ  പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിന്റെ (Joju George)  കാർ തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് (Congress) പ്രവർത്തകർ ഇന്നു കീഴടങ്ങും. മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി വൈ ഷാജഹാൻ, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ്‌ ജർജസ്, എറണാകുളം സൗത്ത് മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ അരുൺ വർഗീസ് എന്നിവരാണ് കിഴടങ്ങുന്നത്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലായിരിക്കും ഹാജരാകുക. വൈകിട്ട് മൂന്നു മണിയോടെ പ്രകടനമായി സ്റ്റേഷനിൽ എത്തി കീഴടങ്ങാനാണ് തീരുമാനം. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

  ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി തർക്കം ഉടലെടുത്തത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്‍റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാൽ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെ സമവായ സാധ്യത അടഞ്ഞു. ഒത്തുതീര്‍പ്പിനു തയ്യാറായ ജോജു പിന്‍വാങ്ങിയതിനു പിന്നില്‍ സിപിഎം സമ്മർദ്ദമാണെന്ന് ഡിസിസി പ്രസിഡന്‍റ് ഷിയാസ് ആരോപിച്ചു. ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസ്. ഇതുവരെ രണ്ടു പേര്‍ അറസ്റ്റിലായി. മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാന്‍ മരട് പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് കീഴടങ്ങാനുള്ള തീരുമാനം വന്നത്.

  Also Read- Congress| ഇന്ധന നികുതി കുറക്കാത്തതിനെതിരെ ചക്രസ്തംഭന സമരവുമായി കോണ്‍ഗ്രസ്; പാലക്കാട് സംഘർഷം

  കേസിൽ വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി നേതാവ് ജോസഫ് ജോർജിനെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നാലെ തൃക്കാക്കര കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും അറസ്റ്റു ചെയ്തു. ഇരുവരും നിലവിൽ റിമാൻഡിലാണ്.

  അതേ സമയം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. പൊലീസിന്റേത് ഏക പക്ഷീയമായ നിലപാടാണ്.  വനിതാ കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ച പരാതിയിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.  വനിതകളുടെ പരാതിയിൽ കഴമ്പില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ഇത് പ്രതിഷേധാർഹമാണ്. മഹിളാ പ്രവർത്തകർ നൽകിയ പരാതിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും. ബുധനാഴ്ച മരട് പോലീസ് സ്റ്റേഷനിലേക്കാകും മാർച്ച് നടത്തുക. കേസിൽ നിയമപരമായി പ്രവർത്തിക്കും. റോഡ് തടസ്സപ്പെടുത്തുന്നത് പോക്രിത്തരം എന്നാണ് ജോജു പറഞ്ഞത്. ജോജു അംഗമായ ഫെഫ്കക്കും ഇത് ബാധകമാണ്. സിനിമാക്കാർക്കും ഇത് ബാധകമല്ലേ? ബി ഉണ്ണികൃഷ്ണൻ മലർന്ന് കിടന്ന് തുപ്പരുതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

  Also Read- Congress | ചക്രസ്തംഭന സമരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

  കഴിഞ്ഞ ദിവസം വഴി തടഞ്ഞുള്ള സമരത്തിനെതിരേ പരസ്യ പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയതോടെയാണ് കോണ്‍ഗ്രസ് സമരത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍. വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ജോജു രംഗത്തെത്തിയതാണ് അനിഷ്ട സംഭവത്തിന് കാരണം.

  ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ നേതാക്കളെ അസഭ്യം വിളിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ജോജുവിന്റെ വാഹനം തടഞ്ഞും കുത്തിയിരുന്നുമായി പ്രതിഷേധം. ഗതാഗതം തടസപ്പെടുത്തുന്ന പ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന് ജോജുൻ്റെ നിലപാട്. ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
  Published by:Rajesh V
  First published:
  )}