കോന്നിയിലെ കാലുവാരൽ;പത്തനംതിട്ടയിലെ കോൺഗ്രസ് വിഴുപ്പലക്കൽ തുടങ്ങി
കോന്നിയിലെ കാലുവാരൽ;പത്തനംതിട്ടയിലെ കോൺഗ്രസ് വിഴുപ്പലക്കൽ തുടങ്ങി
കോന്നിയിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ അമർഷം പുകയുകയാണ്. പി മോഹൻ രാജിനെ നേതാക്കൾ കാലുവാരി തേൽപ്പിച്ചെന്നാണ് ആക്ഷേപം.
കോൺഗ്രസ്
Last Updated :
Share this:
പത്തനംതിട്ട: കോന്നിയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പത്തനംതിട്ട ഡിസിസിയിൽ പൊട്ടിത്തെറി. ഡി സി സി പ്രസിഡന്റ് ബാബു ജോർജിനെതിരെ എ ഗ്രൂപ്പിലെ തന്നെ നേതാക്കൾ രംഗത്തെത്തി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബാബു ജോർജ്ജ് രാജി വെയ്ക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി അംഗം സുരേഷ് ബാബു പാലാഴി ആവശ്യപ്പെട്ടു.
കോന്നിയിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ അമർഷം പുകയുകയാണ്. പി മോഹൻ രാജിനെ നേതാക്കൾ കാലുവാരി തേൽപ്പിച്ചെന്നാണ് ആക്ഷേപം. ഇതിനായി ബോധപൂർവ്വം ചിലർ ശ്രമിച്ചു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ കോന്നി, പ്രമാടം തുടങ്ങിയ പഞ്ചായത്തുകളിൽ പോലും കോൺഗ്രസ് ഏറെ പിന്നോട്ട് പോയത് ഇതിന് തെളിവാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി സി സി പ്രസിഡൻറ് ബാബു ജോർജ് രാജി വെയ്ക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം
കോന്നി സീറ്റ് ഐ ഗ്രൂപ്പിൽ നിന്ന് എ ഗ്രൂപ്പ് പിടിച്ചെടുത്ത് മോഹൻ രാജിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ഇതിലുള്ള അമർഷവും കാലുവാരലിന് കാരണമായി. കോന്നിയിലെ തോൽവിയോടെ പത്തനംതിട്ടയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളും എൽഡിഎഫിന് സ്വന്തമായിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലേക്ക് നയിച്ച എല്ലാ നേതാക്കൾക്കുമെതിരെ നടപടി ഉണ്ടാവണം എന്നാണ് ആവശ്യമുയരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.