നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നിരപരാധിയെന്ന് ചെന്നിത്തല, കുറ്റം ചെയ്തിട്ടില്ലെന്ന് ആര്യാടന്‍; മെട്രോ ജനകീയ യാത്ര കേസില്‍ കോടതിയില്‍ ഹാജരായി നേതാക്കള്‍

    നിരപരാധിയെന്ന് ചെന്നിത്തല, കുറ്റം ചെയ്തിട്ടില്ലെന്ന് ആര്യാടന്‍; മെട്രോ ജനകീയ യാത്ര കേസില്‍ കോടതിയില്‍ ഹാജരായി നേതാക്കള്‍

    ആര്യാടന്‍ മുഹമ്മദ്, എം.എം.ഹസന്‍, ബെന്നി ബഹനാന്‍, അനൂപ് ജേക്കബ്, ഹൈബി ഈഡന്‍, പി.സി വിഷ്ണുനാഥ് എന്നിവരാണ് കോടതിയിൽ ഹാജരായത്.

    കോടതിയിൽ നിന്നും കോൺഗ്രസ് നേതാക്കൾ പുറത്തേക്ക് വരുന്നു.

    കോടതിയിൽ നിന്നും കോൺഗ്രസ് നേതാക്കൾ പുറത്തേക്ക് വരുന്നു.

    • Share this:
      കൊച്ചി:  മെട്രോ ട്രെയിനില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ ഹാജരായി. എറണാകുളത്തെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയിലാണ് ആര്യാടന്‍ മുഹമ്മദ്, എം.എം.ഹസന്‍, ബെന്നി ബഹനാന്‍, അനൂപ് ജേക്കബ്, ഹൈബി ഈഡന്‍, പി.സി വിഷ്ണുനാഥ് എന്നിവര്‍ ഹാജരായത്. കോടതി ഏഴു പേര്‍ക്കുമെതിരായ കുറ്റപത്രം വായിച്ചെങ്കിലും എല്ലാവരും കുറ്റം നിഷേധിച്ചു.

      തങ്ങൾ നിരപരാധികളാണെന്നും രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണ് കേസെന്നും നേതാക്കള്‍ കോടതിയെ അറിയിച്ചു. 2017 ജൂണ്‍ 20 നായിരുന്ന കേസിനാസ്പദമായ സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പാലാരിവട്ടം മുതല്‍ ആലുവവരെയാണ് യാത്ര ചെയ്തത്. പ്രദേശിക കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേരാണ് ട്രെയിനില്‍ ഇടിച്ചുകയറിയത്.

      Also Read അമ്മ ഒളിപ്പിച്ച കുക്കീസ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ വലിഞ്ഞു കയറുന്ന മൂന്ന് വയസുകാരിയുടെ വീഡിയോ വൈറൽ



      കൊടികളുമേന്തി മുദ്രാവാക്യം വിളികളുമായി കൂട്ടത്തോടെ ആലുവ,പാലാരിവട്ടം സ്റ്റേഷനുകളിലെത്തിയ പ്രവര്‍ത്തകര്‍ മെട്രോയുടെ സുരക്ഷാ സംവിധാനങ്ങളെയടക്കം താറുമാറാക്കിയിരുന്നു.

      Also Read 'പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും': റിജില്‍ മാക്കുറ്റി

      പ്രവര്‍ത്തകരുടെ തള്ളിക്കയറ്റത്തേത്തുടര്‍ന്ന് സ്വയം നിയന്ത്രിത ടിക്കറ്റ് ഗേറ്റുകള്‍ തുറന്നിടേണ്ടിയും വന്നു. യാത്രയ്ക്കിടെയും പ്രവര്‍ത്തകര്‍ ട്രൈയിനുള്ളിൽ മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകരുടെ തിക്കുംതിരക്കും മൂലം യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

      മെട്രോ ചട്ടം അനുസരിച്ച് ട്രെയിനുകളിലും സ്‌റ്റേഷന്‍ പരിസരത്തും പ്രകടം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.ആയിരം രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷ. യാത്രക്കാര്‍ക്ക് ശല്യം സൃഷ്ടിച്ചാല്‍ അഞ്ഞൂറു രൂപ പിഴയും ഒടുക്കേണ്ടി വരും.

      സംഭവ സമയത്തെ സി.സി ടി.വി ദൃശ്യങ്ങളും ചാനല്‍ ദൃശ്യങ്ങളുമടക്കമാണ് മെട്രോ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിന് ദൃക്‌സാക്ഷികളായ യാത്രക്കാരുടെ മൊഴിയുമുണ്ട്. എന്നാല്‍ ഈ തെളിവുകളെല്ലാം നേതാക്കള്‍ കോടതിയില്‍ നിഷേധിച്ചു. നേരത്തെ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.
      Published by:Aneesh Anirudhan
      First published:
      )}