• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ഉമ്മന്‍ചാണ്ടിയും മുല്ലപ്പളളിയും മത്സരിക്കില്ല; ഡല്‍ഹിയില്‍ നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകൾ

ഉമ്മന്‍ ചാണ്ടിയും മുല്ലപ്പളളി രാമചന്ദ്രനും മത്സരത്തിന് ഇല്ലെന്ന നിലപാട് രാഹുല്‍ ഗാന്ധിയെ അറിയിച്ചു

news18india
Updated: March 14, 2019, 7:21 PM IST
ഉമ്മന്‍ചാണ്ടിയും മുല്ലപ്പളളിയും മത്സരിക്കില്ല; ഡല്‍ഹിയില്‍ നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകൾ
കോൺഗ്രസ്
news18india
Updated: March 14, 2019, 7:21 PM IST
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയും മുല്ലപ്പളളി രാമചന്ദ്രനും മത്സരിക്കാനില്ലെന്ന നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനുളള തയ്യാറെടുപ്പിലാണ് കോൺഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി തൃശ്ശൂര്‍ രാമനിലയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഉമ്മന്‍ ചാണ്ടിയും മുല്ലപ്പളളി രാമചന്ദ്രനും മത്സരത്തിന് ഇല്ലെന്ന നിലപാട് രാഹുല്‍ ഗാന്ധിയെ അറിയിച്ചു. രാഹുല്‍ ഇതിന് സമ്മതം അറിയിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഏറ്റവും വലിയ തടസ്സമാണ് നീങ്ങിയത്. പ്രധാന നേതാക്കളില്‍ ആരെല്ലാം മത്സരിക്കുമെന്ന് വ്യക്തത ഇല്ലാത്തതിനാല്‍ ഇവരെ പരിഗണിക്കുന്ന മണ്ഡലങ്ങള്‍ മാത്രമല്ല ഒഴിച്ചിടേണ്ടി വന്നത്. സമുദായ സമവാക്യങ്ങള്‍ നോക്കേണ്ടതിനാല്‍ മറ്റു മണ്ഡലങ്ങളിലും അന്തിമതീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Also read: വടക്കന്‍ 'പോയ' വഴി അഥവാ വടക്കന്‍ 'വന്ന' വഴി!

ഉമ്മന്‍ ചാണ്ടി മത്സരത്തിന് ഇല്ലെന്ന് വ്യക്തമായതോടെ ഇടുക്കി, കോട്ടയം സീറ്റുകള്‍ കേരള കോണ്‍ഗ്രസുമായി വച്ചു മാറാനുളള സാധ്യതയും അടഞ്ഞു. ചാലക്കുടി മണ്ഡലത്തില്‍ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍ തന്നെയാവും സ്ഥാനാര്‍ത്ഥിയെന്നതും ഉറപ്പായി. മുല്ലപ്പളളി മാറി നില്‍ക്കുമ്പോള്‍ വടകരയില്‍ പി ജയരാജനെ നേരിടാന്‍ പകരം ആര് എന്ന ചോദ്യത്തിന് ഇനി ഉത്തരം കണ്ടെത്തണം.

ഇന്നു രാത്രിയും നാളെ രാവിലെയുമായി മുതിര്‍ന്ന നേതാക്കളെല്ലാം ഡല്‍ഹിക്ക് തിരിക്കും. രണ്ട് ദിവസത്തിനുളളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ നേതാക്കള്‍.
First published: March 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...