കൊച്ചി: തൃക്കാക്കരയിൽ ഉമ തോമസിന്റെ (Uma Thomas)ഗംഭീര വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. സിൽവർലൈൻ മഞ്ഞക്കുറ്റിക്ക് (silverline Project)ജനം നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരളം മാറുന്നു എന്നതിന്റെ ഉദാഹരണമാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയ. വി.ഡി സതീശൻ മുന്നിൽ നിന്ന് നയിച്ച പോരാട്ടത്തിന്റെ ഫലമാണ് വിജയെന്നും തിരുവഞ്ചൂർ പറഞ്ഞു.
കത്തിക്കൊണ്ടിരിക്കുന്ന പുരയിലേക്കാണ് കെ വി തോമസ് പോയതെന്നും തിരുവഞ്ചൂർ പരിഹസിച്ചു. തൃക്കാക്കരയിലേത് കെ റെയിലിനെതിരായ ജനവിധിയെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. യു ഡി എഫ് വലിയ തിരിച്ചു വരവ് നടത്തി. പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും രമേശ് ചെന്നിത്തല.
Also Read-പതിനഞ്ചാം നിയമസഭയിലെ Twelfth Woman; യുഡിഎഫിന്റെ രണ്ടാമത്തെ വനിതാ എംഎൽഎയായി ഉമാ തോമസ്
പിണറായി വിജയൻ രാജിവെക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടത്. തൃക്കാക്കര കേരളത്തിന്റെ പ്രതിഫലനമാണ്. അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ പിണറായി രാജിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ വിജയം എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. പിടിയോടുള്ള ആദരവ് ജനവിധിയിൽ പ്രതിഫലിച്ചു. സർക്കാർ സിൽവർ ലൈൻ ഉപേക്ഷിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
പിണറായി എന്ന ഏകാധിപതിയുടെ തലയ്ക്കേറ്റ പ്രഹരം: കെകെ രമ
പിണറായി എന്ന ഏകാധിപതിയുടെ തലയ്ക്കേറ്റ പ്രഹരമെന്നായിരുന്നു കെ കെ രമ എംഎൽഎയുടെ പ്രതികരണം. കെ റെയിൽ പോലുള്ള ജനവിരുദ്ധ പദ്ധതികൾക്കേറ്റ തിരിച്ചടിയാണെന്നും കെകെ രമ പറഞ്ഞു.
Also Read-കെവി തോമസിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് യുഡിഎഫ് പ്രവർത്തകർ
മുഖ്യമന്ത്രി അഹങ്കാരം കുറക്കണം: രാജ്മോഹൻ ഉണ്ണിത്താൻ
മുഖ്യമന്ത്രി ഇനി അഹങ്കാരം കുറയ്ക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പ്രചാരണം നയിച്ചത് മുഖ്യമന്ത്രി അല്ലെന്ന വാദം എട്ടുകാലി മമ്മൂഞ്ഞ് നയമാണ്. കോൺഗ്രസിൽ നിന്ന് പുറത്ത് പോയ വിസർജ്യങ്ങളെ കൂട്ടുപിടിച്ചായിരുന്നു തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണം. കെ വി തോമസിന് മുഖം മറയ്ക്കാതെ പുറത്തിറങ്ങാനാവില്ല. കുമ്പളങ്ങിയിൽ നിന്ന് സിൽവർലൈൻ ആരംഭിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും ഉണ്ണിത്താൻ പരിഹസിച്ചു.
പിണറായി സർക്കാരിനും സിൽവർലൈനും എതിരായ മുന്നേറ്റം: പിജെ ജോസഫ്
പിണറായി സർക്കാരിനും സിൽവർ ലൈനിനും എതിരെയുള്ള ജനമുന്നേറ്റമാണ് തൃക്കാക്കരയിൽ ഉണ്ടായതെന്ന് പിജെ ജോസഫ്. യുഡിഎഫിനും പിടി തോമസിനും ലഭിച്ച വലിയ അംഗീകാരമാണ് ഉമാ തോമസിന്റെ വലിയ ഭൂരിപക്ഷമെന്നും ജോസഫ്.
അതേസമയേം, ഉമ തോമസിന്റെ ലീഡ് നില ഇതിനോടകം ഇരുപതിനായിരം കടന്നു. എട്ടു റൗണ്ട് എണ്ണിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് ആകെ പത്ത് ബൂത്തുകളിൽ മാത്രമാണ് ലീഡ് നേടാനായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thrikkakakra By-Election