• HOME
 • »
 • NEWS
 • »
 • kerala
 • »
 • മകനെതിരെയുള്ള കോൺഗ്രസ് നേതാക്കളുടെ അപവാദപ്രചരണം സഹിക്കാനാകുന്നില്ല; പൊട്ടിക്കരഞ്ഞ് ധീരജിന്റെ മാതാപിതാക്കൾ

മകനെതിരെയുള്ള കോൺഗ്രസ് നേതാക്കളുടെ അപവാദപ്രചരണം സഹിക്കാനാകുന്നില്ല; പൊട്ടിക്കരഞ്ഞ് ധീരജിന്റെ മാതാപിതാക്കൾ

കള്ളും കഞ്ചാവുമടിച്ച്  നടക്കുന്ന സംഘത്തിൽ പെട്ടയാളാണ് മകൻ എന്ന് പ്രചരിപ്പിച്ചാണ് കോൺഗ്രസ് അപമാനിക്കുന്നത്. തളിപ്പറമ്പ് കോടതിയിൽ ഇടുക്കി ഡി സി സി പ്രസിഡന്റിന് എതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്- രാജേന്ദ്രൻ പറഞ്ഞു. 

 • Share this:
  കണ്ണൂർ: മകനെതിരെ കോൺഗ്രസ് നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാവുന്നില്ല എന്ന് കരഞ്ഞ് പറഞ്ഞ് ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിൽ കൊല ചെയ്യപ്പെട്ട ധീരജ് രാജേന്ദ്രന്റെ മാതാപിതാക്കൾ. കണ്ണൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ധീരജിന്റെ അച്ഛൻ ഇ രാജേന്ദ്രനും അമ്മ പുഷ്കലയും വിങ്ങിപ്പൊട്ടി. മകനെതിരെ സമൂഹത്തിൽ അപവാദ പ്രചാരണം നടക്കുന്നതിനാൽ അപമാനിതരായിരിക്കുന്നു, ഇനിയെങ്കിലും ഈ ക്രൂരത അവസാനിപ്പിക്കണം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

  കെ പി സി സി പ്രസിഡന്റ് സുധാകരനിൽ നിന്ന് കുടുംബത്തെ സമാധാനിപ്പിക്കാൻ ഒരു വാക്ക് പോലും ഉണ്ടായില്ല. ഇരന്ന് വാങ്ങിയ മരണമാണ് എന്ന കെ പി സി സി പ്രസിഡന്റിന്റെ പ്രസ്താവനയിൽ നിന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം എന്ന് വ്യക്തമാണ്. കള്ളും കഞ്ചാവുമടിച്ച്  നടക്കുന്ന സംഘത്തിൽ പെട്ടയാളാണ് മകൻ എന്ന് പ്രചരിപ്പിച്ചാണ് കോൺഗ്രസ് അപമാനിക്കുന്നത്. തളിപറമ്പ് കോടതിയിൽ ഇടുക്കി ഡി സി സി പ്രസിഡന്റിന് എതിരെ മാനനഷ്ട്ട കേസ് ഫയൽ ചെയ്തിട്ടുണ്ട് - രാജേന്ദ്രൻ പറഞ്ഞു.

  Also Read- തമിഴ്‌നാട്ടിൽ പ്ലസ്ടു വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ; സ്‌കൂളിന് പുറത്ത് പ്രതിഷേധം

  കോൺഗ്രസ് അനുഭാവിയായ തന്നോട് ഇതുവരെ മനുഷ്യത്യപരമായ സമീപനം ഉണ്ടായില്ല എന്നും ധീരജിന്റെ അച്ഛൻ പറഞ്ഞു. സുധാകരനാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് എന്ന് ധരീജിന്റെ അച്ഛനും അമ്മയും വ്യക്തമാക്കി.

  "ഞങ്ങളുടെ മകൻ അരുംകൊല ചെയ്യപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും വിട്ടുമാറാതെ സാധാരണ ജീവിതത്തിലേക്ക് ഇതുവരെ തിരിച്ചുവരാൻ സാധിക്കാത്ത ഒരു കുടുംബമാണ് ഞങ്ങളുടേത്. അത് സാധിക്കുകയുമില്ല.  സുധാകരന് പിന്നാലെ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു മുരിക്കാ ശ്ശേരിയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിന്റെ അനുഭവം ഉണ്ടാകും എന്നാണ് പറഞ്ഞത്. ഇതെല്ലാ വ്യക്തമാക്കുന്നത് ധീരജിന്റെ കൊലപാതക ത്തിന്റെ പിന്നിലെ ഉന്നത ഗൂഢാലോചനയാണ് , " രാജേന്ദ്രൻ പറഞ്ഞു.

  Also Read- മാധ്യമവിചാരണയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ

  ധീരജിനെ അതിക്രൂരമായി കൊല ചെയ്തിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണ്. അതാണ് ഇപ്പഴും തുടർന്നുകൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങൾ. അവരുടെ കലി ഇനിയും തീർന്നില്ലെങ്കിൽ " ഞങ്ങളെ കൂടി കൊല്ലട്ടെ. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യമോ ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലാത്ത ആളാണ് ഞങ്ങളുടെ മകൻ. ലഹരിക്കും മറ്റു സാമൂഹ്യ തിന്മകൾക്കുമെതിരെ നിരന്തരം പോരാടിയിട്ടുള്ള ധീരജിനെ കുറിച്ച് രാഷ്ട്രീയ വിരോധത്താൽ മനഃപൂർവ്വം അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് അവർ ശ്രമിക്കുന്നത്. ഇത് നിരന്തരമായി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ആണ്. ഇത് ശ്രദ്ധയിൽപ്പെട്ട പലരും അത് വിശ്വസിച്ച് ഞങ്ങളെ വിളിച്ച് ചോദിക്കുന്നു. ധീരജ് അത്രക്കാരനായിരുന്നോ , നിങ്ങൾ അങ്ങനെയാണോ അവനെ വളർത്തിയത് എന്നും മറ്റും ചോദിക്കുമ്പോൾ ഞങ്ങൾ കുടുംബാംഗങ്ങൾ തകർന്നു പോകുകയാണ്. മകന്റെ അകാലത്തിലുള്ള ദാരുണാന്ത്യത്തിൽ തളർന്നുപോയ ഞങ്ങളെ വീണ്ടും വീണ്ടും വേദനിപ്പിച്ചത് കൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നത്. കോൺഗ്രസിന്റെ ഈ തെറ്റായ പ്രചരണം അവസാനിപ്പിക്കുന്നതിന് അവർ തയ്യാറാവണം. ഇനിയും ഞങ്ങളെ വേട്ടയാടരുത്. " ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ ആവശ്യപ്പെട്ടു.
  Published by:Rajesh V
  First published: