സീറ്റിനു വേണ്ടി ചരടുവലിച്ച് കോൺഗ്രസ് നേതാക്കൾ; ബിന്ദു കൃഷ്ണയ്ക്ക് നോട്ടം കൊല്ലം; പത്തനാപുരം കേന്ദ്രീകരിച്ച് ചാമക്കാല
നിലവിലെ സാഹചര്യം തന്നെയെങ്കിൽ ചവറയിൽ ഷിബു ബേബി ജോണും ഇരവിപുരത്ത് എ എ അസീസും തന്നെ മത്സരിക്കും. ഫോർവേഡ് ബ്ലോക്കിന് ചാത്തന്നൂർ നൽകുന്ന കാര്യം യു ഡി എഫ് പരിഗണനയിലുണ്ട്. ചാത്തന്നൂരോ കുണ്ടറയോ വേണമെന്നാണ് ഫോർവേഡ് ബ്ലോക്കിന്റെ ആവശ്യം.

ബിന്ദു കൃഷ്ണ
- News18
- Last Updated: January 16, 2021, 9:17 PM IST
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൊല്ലം ജില്ലയിൽ സീറ്റിനു വേണ്ടി നീക്കം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ. ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണ കൊല്ലം നിയമസഭാ സീറ്റിലാണ് നോട്ടമിട്ടിട്ടുള്ളത്. മുതിർന്ന നേതാവ് ശൂരനാട് രാജശേഖരനും ഇതേ സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ പൊരുതി തോറ്റ സി ആർ മഹേഷ് തന്നെ ഇക്കുറിയും ഇവിടെ യു ഡി എഫ് സ്ഥാനാർഥിയായേക്കും. ഇരവിപുരം കുണ്ടറ സീറ്റുകൾ വെച്ചു മാറ്റുന്നതിനെക്കുറിച്ച് കോൺഗ്രസും ആർ എസ് പിയും തമ്മിൽ ചർച്ചയും നടക്കുന്നു.
കൊല്ലം നിയമസഭ സീറ്റിൽ മത്സരിക്കാനുള്ള താല്പര്യം ഇതിനകം തന്നെ ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണ കെ പി സി സി നേതൃത്വത്തെ അറിയിച്ചു. ബിന്ദു കൃഷ്ണ മത്സരിക്കുന്നതിൽ കെ പി സി സി നേതൃത്വത്തിനും അനുകൂല നിലപാടാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ഡി സി സി അധ്യക്ഷസ്ഥാനം ബിന്ദുകൃഷ്ണ ഒഴിയും എന്നാണ് സൂചന. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'ഒരാൾക്ക് സ്വയം കഴുത്ത് മുറിക്കാനാകില്ല'; നവവധുവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ് [NEWS]
അതേസമയം മുതിർന്ന നേതാവ് ശൂരനാട് രാജശേഖരനും കൊല്ലം സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിക്കുന്നു. രണ്ടുപേരും ഐ ഗ്രൂപ്പ് നേതാക്കൾ ആയതിനാൽ രമേശ് ചെന്നിത്തലയുടെ തീരുമാനം നിർണായകമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ 1759 വോട്ടിന് പരാജയപ്പെട്ട സി ആർ മഹേഷ് തന്നെ ഇക്കുറിയും യുഡിഎഫ് സ്ഥാനാർഥിയായേക്കും.
യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അരുൺരാജ്, കെപിസിസി സെക്രട്ടി സൂരജ് രവി, നിർവാഹകസമിതി അംഗം പി ജെർമിയാസ് എന്നീ പേരുകളാണ് കുണ്ടറയിൽ ഉയരുന്നത്. ജ്യോതികുമാർ ചാമക്കാല പത്തനാപുരം കേന്ദ്രീകരിച്ചാണ് നീക്കം നടത്തുന്നത്. ചടയമംഗലത്ത് നേരത്തെ വിജയിച്ച പ്രയാർ ഗോപാലകൃഷ്ണനെ ഒരിക്കൽ കൂടി പരീക്ഷിക്കാനാണ് തീരുമാനം.
ഒരേയൊരു തവണ മാത്രമാണ് ചടയമംഗലത്ത് കോൺഗ്രസിന് വിജയിക്കാനായിട്ടുള്ളത്. അതേസമയം കുണ്ടറ ഇരവിപുരം സീറ്റുകൾ വച്ചു മാറുന്നത് സംബന്ധിച്ച് കോൺഗ്രസും ആർ എസ് പിയും തമ്മിൽ ചർച്ച നടക്കുന്നു. നിലവിലെ സാഹചര്യം തന്നെയെങ്കിൽ ചവറയിൽ ഷിബു ബേബി ജോണും ഇരവിപുരത്ത് എ എ അസീസും തന്നെ മത്സരിക്കും. ഫോർവേഡ് ബ്ലോക്കിന് ചാത്തന്നൂർ നൽകുന്ന കാര്യം യു ഡി എഫ് പരിഗണനയിലുണ്ട്. ചാത്തന്നൂരോ കുണ്ടറയോ വേണമെന്നാണ് ഫോർവേഡ് ബ്ലോക്കിന്റെ ആവശ്യം.
കൊല്ലം നിയമസഭ സീറ്റിൽ മത്സരിക്കാനുള്ള താല്പര്യം ഇതിനകം തന്നെ ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണ കെ പി സി സി നേതൃത്വത്തെ അറിയിച്ചു. ബിന്ദു കൃഷ്ണ മത്സരിക്കുന്നതിൽ കെ പി സി സി നേതൃത്വത്തിനും അനുകൂല നിലപാടാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ഡി സി സി അധ്യക്ഷസ്ഥാനം ബിന്ദുകൃഷ്ണ ഒഴിയും എന്നാണ് സൂചന.