'പ്രവാസികൾക്കായ് വിളക്ക് തെളിച്ചു'; കേന്ദ്ര- സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കോൺഗ്രസ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനമില്ലെന്ന് മുല്ലപ്പള്ളി.

News18 Malayalam | news18-malayalam
Updated: May 6, 2020, 10:25 PM IST
'പ്രവാസികൾക്കായ് വിളക്ക് തെളിച്ചു'; കേന്ദ്ര- സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കോൺഗ്രസ്
News18
  • Share this:
തിരുവനന്തപുരം: പ്രവാസികൾക്ക് പിന്തുണ അറിയിച്ച് എല്ലാ പ്രധാനകേന്ദ്രങ്ങളിലും കോൺഗ്രസ് പ്രവർത്തകർ വിളക്ക് തെളിച്ചു. വൈകീട്ട് ആറിന് കെപിസിസിയിൽ നടന്ന വിളക്ക് തെളിയിക്കലിൽ  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

‌കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനമില്ലെന്നും ഇരു സർക്കാരുകളും ഇരുട്ടിൽ തപ്പുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.



കേവിഡിന്റെ സമയത്ത് പോലും ഒന്നിച്ചു നിൽക്കാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് കഴിയുന്നില്ലെന്നും എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അവരെ കളിയാക്കുകയാണ് മുഖ്യമന്ത്രിയുടെ സമീപനമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ എത്തിക്കാൻ കെഎസ്ആർടിസി ബസ് അയക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.



ഇതര സംസ്ഥാനങ്ങളിൽ ഉള്ളവരെ കൊണ്ട് വരാൻ ട്രയിൻ വിട്ട് നൽകാൻ സംസ്ഥാനം റെയിൽവെയോട് ആവശ്യപ്പെട്ടില്ലെന്ന വാർത്ത താൻ ഞെട്ടലോടെയാണ് താൻ വായിച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പുറത്തുള്ള മാലയാളികളെയെല്ലാം കേരളത്തിൽ തിരിച്ചെത്തിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
First published: May 6, 2020, 10:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading