നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിസി ജോർജിനെ മുന്നണിയിൽ എടുത്താൽ കൂട്ടത്തോടെ രാജിയെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം; തെരഞ്ഞെടുപ്പിൽ വിമതനെ നിർത്തുമെന്ന് മുന്നറിയിപ്പ്

  പിസി ജോർജിനെ മുന്നണിയിൽ എടുത്താൽ കൂട്ടത്തോടെ രാജിയെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം; തെരഞ്ഞെടുപ്പിൽ വിമതനെ നിർത്തുമെന്ന് മുന്നറിയിപ്പ്

  പിസി ജോർജ് 2019 ൽ നടത്തിയ ഫോൺ സംഭാഷണം ആധാരമാക്കിയാണ് പ്രദേശത്തെ കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തിയത്. മുസ്ലിം വിഭാഗത്തിലുള്ളവർ ഏറെയും തീവ്രവാദികൾ ആയി മാറുന്നു എന്നായിരുന്നു പരാമർശം.

  pc george

  pc george

  • Share this:
  കോട്ടയം: പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെ യുഡിഎഫ് മുന്നണിയിൽ എടുക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. ഈരാറ്റുപേട്ടയിലെ യുഡിഎഫ് പ്രാദേശിക നേതൃത്വമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പിസി ജോർജിനെ മുന്നണിയിൽ എടുത്താൽ രാജിവെക്കുമെന്ന് കോൺഗ്രസ്‌ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നിസാർ കുർബാനി വ്യക്തമാക്കി.

  താൻ മാത്രമല്ല രാജിവെക്കുകയെന്നും പൂഞ്ഞാറിലെ നിരവധി കോൺഗ്രസ് നേതാക്കൾ രാജിവെക്കുമെന്നും നിസാർ കുർബാനി ന്യൂസ് 18 നോട് വ്യക്തമാക്കി. ജോർജ് മുന്നണിയിൽ വന്ന് പൂഞ്ഞാറിൽ മത്സരിച്ചാൽ റിബൽ സ്ഥാനാർഥിയെ നിർത്തുമെന്നും നിസാർ കുർബാനി പറയുന്നു. 1987 ആവർത്തിക്കുമെന്നാണ് ഇവരുടെ നിലപാട്. അന്ന് കേരള കോൺഗ്രസ് സ്ഥാനാർഥിയായി യുഡിഎഫിൽ നിന്നുകൊണ്ട് പിസി ജോർജ് മത്സരിച്ചപ്പോൾ ഇതിനെതിരെ റിബൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു. ജനതാദൾ നേതാവായിരുന്ന എൻ എം ജോസഫ് ആയിരുന്നു അന്ന് സ്ഥാനാർഥി ആയത്. ആ തിരഞ്ഞെടുപ്പിൽ പി സി ജോർജിനെ എൻ എം ജോസഫ് പരാജയപ്പെടുത്തിയിരുന്നു. ഇതേ സ്ഥിതി വീണ്ടും ആവർത്തിക്കും എന്നാണ് പ്രദേശത്തെ കോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്.


  എതിർപ്പ് മുസ്ലിം വിരുദ്ധ പരാമർശം ചൂണ്ടിക്കാട്ടി

  പിസി ജോർജ് 2019 ൽ നടത്തിയ ഫോൺ സംഭാഷണം ആധാരമാക്കിയാണ് പ്രദേശത്തെ കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തിയത്. മുസ്ലിം വിഭാഗത്തിലുള്ളവർ ഏറെയും തീവ്രവാദികൾ ആയി മാറുന്നു എന്നായിരുന്നു പരാമർശം. ഇതിനെതിരെ അന്ന് തന്നെ വലിയ വിമർശനമുണ്ടായിരുന്നു. ഇന്നലെ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പിസി ജോർജ് ഇതിൽ മാപ്പ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹം തനിക്ക് മാപ്പ് തന്നു എന്നും പിസി ജോർജ് പറഞ്ഞിരുന്നു. എന്നാൽ ഇതേ ഫോൺ സംഭാഷണം വീണ്ടും പ്രാദേശിക നേതൃത്വം ആയുധമാക്കി. ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും നേരിൽകണ്ട് നിസാർ കുർബാനിയുടെ നേതൃത്വത്തിലുള്ള സംഘം എതിർപ്പ് അറിയിച്ചു.

  You may also like:മധ്യപ്രദേശിൽ പുഴയിൽ നിന്നും സ്വർണനാണയങ്ങൾ കണ്ടെത്തി; പിന്നാലെ നിധിവേട്ടയ്ക്കിറങ്ങി ജനങ്ങൾ

  എതിർപ്പും മുസ്ലിം വിരുദ്ധ പരാമർശം കൊണ്ടുമാത്രം?

  കേവലം മുസ്ലിം വിരുദ്ധ പരാമർശം കൊണ്ടുമാത്രമല്ല പിസി ജോർജിനെ പ്രാദേശിക യുഡിഎഫ് നേതൃത്വം എതിർക്കുന്നത്. കാലങ്ങളായി പ്രാദേശിക കോൺഗ്രസ്, സിപിഎം നേതൃത്വങ്ങൾ പി സി ജോർജിന് എതിരാണ്. ആന്റോ ആന്റണി എംപി ഉൾപ്പെടെയുള്ളവർ ജോർജുമായി നേരിട്ട് ഏറ്റുമുട്ടുന്ന സമീപനമാണുള്ളത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ കെ സുരേന്ദ്രനെ പിന്തുണച്ചുകൊണ്ട് ജോർജ് നിലപാട് എടുത്തതും ഇതിനു കാരണമാണ്.
  You may also like:
  വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൊന്നത് താനെന്ന് മകൻ; ദുരൂഹതയെന്ന് പൊലീസ്


  അന്ന് ആന്റോ ആന്റണിക്കെതിരെ പിസി ജോർജ് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരുന്ന സമയത്ത് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയും ജോർജ് പരസ്യമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോർജ് മുന്നണിയിലേക്ക് വരാൻ ശ്രമം നടത്തിയിരുന്നു. അന്ന് ഉമ്മൻചാണ്ടിയുടെ എതിർപ്പിനെത്തുടർന്നാണ് ഇത് നടക്കാതെ പോയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തോൽവി ഉണ്ടായതോടെയാണ് വീണ്ടും പിസി ജോർജിനെ മുന്നണിയിലെടുക്കാൻ ചർച്ചകൾ ആരംഭിച്ചത്.

  ജോർജ് കൂടി മുന്നണിയിൽ എത്തിയാൽ മധ്യകേരളത്തിൽ അത് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിൽ ഇരുത്തൽ. ചില ക്രൈസ്തവസഭകളും ജോർജിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതും യുഡിഎഫ് നേതൃത്വത്തിനു മുന്നിലുള്ള സമ്മർദ്ദമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടക്കം ജോർജ് മുന്നണി കൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ചപ്പോൾ സഭയുടെ പിന്തുണ ഉണ്ടായിരുന്നില്ല. എന്നാൽ മുസ്ലിം വിഭാഗങ്ങൾ ഒരുമിച്ച് ജോർജിനെ എതിർക്കുന്ന സാഹചര്യത്തിലാണ് സഭ പിന്തുണയുമായി രംഗത്തെത്തിയത്.

  വെൽഫെയർ പാർട്ടി യുഡിഎഫ് ബന്ധത്തിന്റെ പേരിൽ സഭകൾ യുഡിഎഫുമായി അകന്ന് നിന്നിരുന്നു. മധ്യകേരളത്തിൽ ക്രൈസ്തവ വോട്ടുകൾ യുഡിഎഫിൽ നിന്ന് അകലുന്നതിന് ഇത് കാരണമായി. ചില മുസ്ലിം മത നേതാക്കളും ജോർജിനെയും മുന്നണിയിൽ എടുക്കരുതെന്ന് അഭിപ്രായപ്പെട്ട് കത്ത് നൽകിയതായി നിസാർ കുർബാനി പറയുന്നു. എതിർപ്പ് ശക്തമായതോടെയാണ് സഭകളിൽ നിന്നുള്ള പിന്തുണ ജോർജിനെ തേടിയെത്തിയത്.

  ഏതായാലും പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് പിസി ജോർജിനെ മുന്നണിയിൽ എടുത്ത് ഈരാറ്റുപേട്ടയിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകും. ഇതിന്റെ തുടക്കമായാണ് ഇന്നലെ മുന്നൂറോളം പേർ പങ്കെടുത്ത പ്രകടനം ഈരാറ്റുപേട്ടയിൽ നടന്നത്.
  Published by:Naseeba TC
  First published:
  )}