നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോൺഗ്രസ് ലോക്സഭ കക്ഷിനേതൃസ്ഥാനത്ത് നിന്ന് ആധിർ രഞ്ജൻ ചൗധരിയെ മാറ്റിയേക്കും; പകരക്കാരനായി ശശി തരൂരിനെയും പരിഗണിക്കുന്നു

  കോൺഗ്രസ് ലോക്സഭ കക്ഷിനേതൃസ്ഥാനത്ത് നിന്ന് ആധിർ രഞ്ജൻ ചൗധരിയെ മാറ്റിയേക്കും; പകരക്കാരനായി ശശി തരൂരിനെയും പരിഗണിക്കുന്നു

  ശശി തരൂർ കക്ഷി നേതാവാകുമോ? ലോക്സഭ കക്ഷിനേതൃസ്ഥാനത്ത് നിന്ന് ആധിർ രഞ്ജൻ ചൗധരിയെ മാറ്റിയേക്കും. ശശി തരൂരിനേയോ, മനീഷ് തിവാരിയേയോ പകരക്കാരനാക്കും

  shashi tharoor

  shashi tharoor

  • Share this:
  ന്യൂഡൽഹി: ലോക്സഭയില കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയെ മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ട്..ശശി തരൂർ, മനീഷ് തിവാരി എന്നീ പേരുകളാണ് പകരം പരിഗണിക്കുന്നത് എന്നാണ് വിവരം. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കുവാനുള്ള നീക്കം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ആധിർ രഞ്ജൻ ചൗധരിയെ മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശകനാണ് അധീർ രഞ്ജൻ ചൗധരി. എന്നാൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താൻ തൃണമൂൽ കോൺഗ്രസിനേയും ഒപ്പം നിർത്തേണ്ടിവരും.

  ബംഗാൾ ഗവർണർക്കെതിരായ തൃണമൂലിന്റെ നീക്കത്തേയും കോൺഗ്രസ് പിന്തുണച്ചേക്കും. പ്രതിപക്ഷ പാർട്ടികൾക്ക് പൊതു സ്വീകാര്യനായ വ്യക്തിയെ കക്ഷി നേതാവാക്കണമെന്ന നിർദ്ദേശമാണ് കോൺഗ്രസിൽ ഉയരുന്നത്. രാഹുൽ ഗാന്ധി സഭാ നേതാവാകണം എന്നാണ് എംപിമാരിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ ഇക്കാര്യത്തിലും മൗനം തുടരുകയാണ്.

  കോൺഗ്രസിൽ നേരുമാറ്റം ആവശ്യപ്പെട്ടുള്ള തിരുത്തൽ വാദി സംഘത്തിൽപ്പെട്ടവരാണ് ശശി തരൂരും, മനീഷ് തിവാരിയും. എന്നാൽ ലോക്സഭയിൽ ബിജെപിക്കെതിരെ ഒരുമിച്ച് നിന്ന് ശക്തമായി വിഷയങ്ങൾ ഉന്നയിക്കാൻ കരുത്തനായ നേതാവ് വേണം എന്നാണ് പാർട്ടി നിലപാട്. ഈ സാഹചര്യത്തിലാണ് തരൂരിനേയും തിവാരിയേയും പരിഗണിക്കുന്നത്.

  Also Read- Toni Kroos| ജർമനിയുടെ മധ്യനിര എഞ്ചിൻ ടോണി ക്രൂസ് രാജ്യാന്തര ഫുട്‍ബോളിൽ നിന്നും വിരമിച്ചു

  അതേസമയം ആഭ്യന്തര കലഹം തുടരുന്ന പഞ്ചാബിൽ മനീഷ് തിവാരിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ ശശി തരൂരിന് സാധ്യതയേറും.

  പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും; നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി

  പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഖാട്ടിമ മണ്ഡലത്തിൽ നിന്നുള്ള എം. എൽ. എ ആണ്. ബി. ജെ. പി ആസ്ഥാനത്ത് നടന്ന എം എൽ എ മാരുടെ യോഗത്തിലാണ് പുഷ്കറിനെ നേതാവായി തിരഞ്ഞെടുത്തത്. പാർട്ടിയിലെ അസ്വാരസ്യങ്ങളെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ലോക്സഭ എം.പിയായ  തിരഥ് സിങ്  റാവത്ത് മുഖ്യമന്ത്രിയായി ചുമതല ഏൽക്കുകയും ചെയ്തിരുന്നു. എന്നാൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കില്ലാത്ത സാഹചര്യത്തിൽ തിരഥ് സിംഗും രാജിവെക്കുകയായിരുന്നു. ഇതേ തുടർന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ നിരീക്ഷണത്തിൽ നടന്ന യോഗമാണ് പുഷ്കർ സിംഗ് ധാമിയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

  നിയമപ്രകാരം തിരഥ് സിംഗ് മുഖ്യമന്ത്രി കസേരയിൽ തുടരണമെങ്കിൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പിൽ വിജയിക്കണമായിരുന്നു. സെപ്തംബർ 10ന്  ഈ കാലാവധി അവസാനിക്കും. തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് സംസ്ഥാന നിയമസഭയിലേക്ക് ഒരുവർഷത്തിനകം തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. 2022 മാർച്ചിലാണ് നിയമസഭയുടെ കാലാവധി കഴിയുന്നത്. ഈ സാഹചര്യത്തിലാണ് തിരഥിന്റെ ഭാവി അനിശ്ചിതത്വത്തിലായത്.
  Published by:Anuraj GR
  First published:
  )}