കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; ജോസഫ് വാഴയ്ക്കന് സാധ്യത

കുട്ടനാടിന് പകരം മൂവാറ്റുപുഴ മണ്ഡലം കേരളാ കോണ്‍ഗ്രസിന് നല്‍കാനാകും ധാരണ

News18 Malayalam | news18-malayalam
Updated: February 21, 2020, 6:25 PM IST
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; ജോസഫ് വാഴയ്ക്കന് സാധ്യത
joseph vazhakkan
  • Share this:
ആലപ്പുഴ: കുട്ടനാട് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന് സൂചന. ജോസഫ് വാഴയ്ക്കനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാണ് സാധ്യത. കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിച്ചതിന് ശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ആലോചന.

കുട്ടനാടിന് പകരം ജോസഫ് വാഴയ്ക്കൻ മത്സരിച്ചുകൊണ്ടിരുന്ന മൂവാറ്റുപുഴ മണ്ഡലം കേരളാ കോണ്‍ഗ്രസിന് നല്‍കാനാകും ധാരണ. എന്നാല്‍ ചര്‍ച്ചകളെക്കുറിച്ച്‌ അറിയില്ലെന്നും തീരുമാനം പാര്‍ട്ടിയും മുന്നണിയും അറിയിക്കുമെന്ന് ജോസഫ് വാഴയ്ക്കന്‍ പ്രതികരിച്ചു.

Also read: 'കു​ട്ട​നാ​ട് സീ​റ്റ് വി​ട്ടു ന​ല്‍​കി​ല്ല; അടുത്ത ദിവസം തന്നെ സ്ഥാനാർത്ഥിയെ നിശ്ചയിക്കും': ജോ​സ് കെ. മാ​ണി

കേരളാ കോണ്‍ഗ്രസിലെ തമ്മിലടി വരാന്‍ പോകുന്ന കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും എന്ന കോൺഗ്രസിന്റെ വിലയിരുത്തലാണ് സീറ്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ജോസഫ് വാഴയ്ക്കന് സീറ്റ് നല്‍കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം.

അതേസമയം എൽഡിഎഫിന്റെ കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെ നൽകാൻ തീരുമാനമായി. ഇന്ന് ചേർന്ന ഇടതു മുന്നണി യോഗത്തിലായിരുന്നു തീരുമാനം. സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കാനും എൽഡിഎഫ് എൻസിപിക്ക് നിർദേശം നൽകി.
First published: February 21, 2020, 6:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading