ഇന്റർഫേസ് /വാർത്ത /Kerala / Congress Membership | അംഗത്വ സംഖ്യ 50 ലക്ഷമെത്തിയില്ല; കാലാവധി നീട്ടിചോദിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വ൦

Congress Membership | അംഗത്വ സംഖ്യ 50 ലക്ഷമെത്തിയില്ല; കാലാവധി നീട്ടിചോദിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വ൦

രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കിൽ 26,400 ബൂത്ത് കമ്മറ്റികളില്‍ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്.

രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കിൽ 26,400 ബൂത്ത് കമ്മറ്റികളില്‍ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്.

രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കിൽ 26,400 ബൂത്ത് കമ്മറ്റികളില്‍ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്.

  • Share this:

തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വ൦ ചേർക്കാനുള്ള കാലാവധി നീട്ടിചോദിക്കാനുള്ള ആലോചനയുമായി സംസ്ഥാന നേതൃത്വം. അംഗത്വ വിതരണത്തിനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിചോദിക്കാൻ നേതൃത്വം ആലോചിക്കുന്നത്. പ്രതീക്ഷിച്ച അംഗത്വ സംഖ്യ തികയ്ക്കുന്നതിനായി രണ്ടാഴ്ച കൂടി കാലാവധി നീട്ടിചോദിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

50 ലക്ഷം അംഗത്വ സംഖ്യയായിരുന്നു നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം വരെ 10.4 ലക്ഷം അംഗത്വ൦ മാത്രമാണ് ഡിജിറ്റലായി ചേർത്തത്. പേപ്പര്‍ രൂപത്തില്‍ അംഗത്വം ചേർക്കാൻ നൽകിയിരുന്നെങ്കിലും ഇതിന്റെ പൂർണ കണക്കുകൾ നേതൃത്വത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. നല്‍കിയ അംഗത്വത്തിന്റെ പൂര്‍ണ്ണമായ കണക്ക് ഇത് വരെ നേതൃത്വത്തിന് ലഭിച്ചിട്ടില്ല.

രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കിൽ 26,400 ബൂത്ത് കമ്മറ്റികളില്‍ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ തന്നെ അംഗത്വ വിതരണം ആരംഭിച്ചപ്പോൾ കേരളത്തില്‍ മാര്‍ച്ച് 25ന് ശേഷമാണ് ആരംഭിച്ചത്. പുന:സംഘടനയില്‍ പൂര്‍ണ്ണമായും നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അംഗത്വ വിതരണം പതുക്കെയാവുകയായിരുന്നു. അവസാനം പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിന് ശേഷമാണ് അംഗത്വ വിതരണത്തിന് വേഗത കൈവന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കേരളത്തില്‍ ആദ്യമായിട്ടാണ് ഡിജിറ്റല്‍ അംഗത്വ വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി ഡിജിറ്റല്‍ അംഗത്വം നല്‍കാനായിരുന്നു പദ്ധതി. എന്നാലിത് വേണ്ടത്ര വിജയമായില്ല. ഇതിന് ശേഷം മാര്‍ച്ച് 24ന് പേപ്പര്‍ രൂപത്തിലുള്ള അംഗത്വ വിതരണം നടത്താന്‍ ഹൈക്കമാന്‍ഡ് അനുമതി നൽകുകയായിരുന്നു. കേരളത്തിലെ അംഗത്വ വിതരണം വൈകാനുണ്ടായ കാരണമിതാണെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.

ശമ്പളമില്ല; വിഷുവിന് മണ്ണ് സദ്യ വിളമ്പി KSRTC ജീവനക്കാരുടെ പ്രതിഷേധം

കൊച്ചി: വിഷുവായിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നൽകാത്തതിൽ പരസ്യ പ്രതിഷേധവുമായി കെ എസ് ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്). ശമ്പളം നൽകാത്ത സംസ്ഥാന സർക്കാറിനെതിരെ മണ്ണ് സദ്യ വിളമ്പിയാണ് എംപ്ലോയീസ് സംഘ് അംഗങ്ങൾ പ്രതിഷേധിച്ചത്. ആലുവ ഡിപ്പോയിൽ ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവായിട്ടും മാർച്ചിലെ ശമ്പളം നൽകിയിരുന്നില്ല. ശമ്പളം നൽകാന്‍ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം നടന്നില്ല. അവധിയായതിനാൽ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് പ്രതിസന്ധിയായത്.

Also read-'Swift സർവീസ് ഫലം കണ്ടുതുടങ്ങി; സ്വകാര്യ ബസുകൾ നിരക്ക് കുറക്കുന്നു': തെളിവുനിരത്തി KSRTC

ഇതിനിടെ സർക്കാരിനെ പ്രതിരോധത്തിലാക്കി കെഎസ്ആർടിസിയിലെ ഇടത് യൂണിയനുകൾ കൂടി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടുണ്ട്. മാനേജ്മെന്‍റിനെയും സിഎംഡിയെയും പിരിച്ചു വിടണമെന്ന് റിലേ നിരാഹാരം തുടങ്ങിയ സിഐടിയു ആവശ്യപ്പെട്ടു.

First published:

Tags: Congress, K sudhakaran, Kpcc, V D Satheesan