• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച്ച നടത്തിയോ എന്ന് മാത്യു കുഴൽനാടൻ; എല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി

സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച്ച നടത്തിയോ എന്ന് മാത്യു കുഴൽനാടൻ; എല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി

സ്വപ്നയ്ക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ശിവശങ്കരന്റെ വാട്സ്ആപ്പ് ചാറ്റ് ഉണ്ട്. അത് അങ്ങ് നിഷേധിക്കുമോയെന്ന് മാത്യു കുഴൽനാടൻ

  • Share this:

    തിരുവനന്തപുരം: ഇഡിയുടെ റിമാൻഡ് റിപ്പോർട്ടും സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും ചൊല്ലി മുഖ്യമന്ത്രിയും മാത്യു കുഴൽനാടനുമായി നിയമസഭയിൽ വാക്പോര്. റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നായിരുന്നു കുഴൽ നാടൻറെ വെല്ലുവിളി. ആരോപണങ്ങൾ നിഷേധിച്ച മുഖ്യമന്ത്രി എല്ലാം പച്ചക്കള്ളമെന്ന് തിരിച്ചടിച്ചു.

    കുഴൽനാടൻ 10:19: 

    ജൂലൈ 2019 മുഖ്യമന്ത്രി കോൺസിൽ ജനറൽ, സ്വപ്ന എന്നിവർ ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇത് നിഷേധിക്കാൻ നിങ്ങൾക്ക് കഴിയുമോ?

    10: 20 മുഖ്യമന്ത്രി: 

    പച്ചക്കള്ളമാണ് എന്നെ കണ്ടിട്ടുമില്ല ഞാനുമായി ചർച്ച ചെയ്തിട്ടുമില്ല

    കുഴൽനാടൻ : പച്ചക്കള്ളം ആണെങ്കിൽ റിമാൻഡ് റിപ്പോർട്ട് എതിരെ അങ്ങ് കോടതിയെ സമീപിക്കണം

    മുഖ്യമന്ത്രി : നിഷേധിക്കുമോ എന്ന് ചോദിച്ചതിന് ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം കേന്ദ്ര ഏജൻസിയുടെ വക്കീലായാണ് വന്നതെങ്കിൽ ആ രീതിയിൽ പറയണം.

    കുഴൽ നാടൻ : മുഖ്യമന്ത്രിയെ കുറിച്ച് തെറ്റായ റിപ്പോർട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അങ്ങ് കോടതിയെ സമീപിക്കണം ഞങ്ങൾ അങ്ങേയ്ക്ക് ഒപ്പം നിൽക്കാം.

    Also Read- ലൈഫ് മിഷൻ കേസിലെ വാട്സ്ആപ്പ് ചാറ്റുകൾ മാത്യു കുഴൽനാടൻ വായിച്ചു; നിയമസഭയിൽ പൊട്ടിത്തെറിയും ബഹളവും

    മുഖ്യമന്ത്രി: എനിക്ക് അത്തരം ഉപദേശം വേണമെങ്കിൽ ഞാൻ അദ്ദേഹത്തെ സമീപിക്കാം. ഇപ്പോൾ എനിക്ക് കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാരിന്റേതായ സംവിധാനങ്ങൾ ഉണ്ട്. ഇദ്ദേഹത്തെ പോലുള്ള ഒരാളുടെ ഉപദേശമനുസരിച്ച് നീങ്ങേണ്ട ആവശ്യം തൽക്കാലമില്ല.
    Also Read- ‘പഴയ വിജയൻ ആയിരുന്നെങ്കിൽ നേരത്തെ മറുപടി പറയുമായിരുന്നു’; പ്രതിപക്ഷനേതാവിനോട് മുഖ്യമന്ത്രി

    കുഴൽനാടൻ: എങ്കിൽ ഞാൻ ആ ഭാഗം ഒഴിവാക്കാം. ശിവശങ്കർ സ്വപ്നയ്ക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ശിവശങ്കരന്റെ വാട്സ്ആപ്പ് ചാറ്റ് ഉണ്ട്. അത് അങ്ങ് നിഷേധിക്കുമോ?

    മുഖ്യമന്ത്രി: അദ്ദേഹം സഭയിൽ വരുന്നതിനു മുമ്പ് തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടായിട്ടുള്ളതാണ്. ഞാനുമായി ഒരു ഘട്ടത്തിലും ആരും സംസാരിച്ചിട്ടില്ല. നിയമനവുമായി സർക്കാരിന് ബന്ധമില്ല എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എന്തും വിളിച്ചു പറയാവുന്ന അവസരമായി അദ്ദേഹം ഇതിനെ എടുക്കുന്നു.

    അതേസമയം, ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കലൂർ പി എം എൽ എ കോടതി പരിഗണിക്കും. ഒൻപത് ദിവസത്തെ ഇ.ഡി കസ്റ്റഡിക്കുശേഷം വെളളിയാഴ്ചയാണ് ശിവശങ്കറെ റിമാൻഡ് ചെയ്തത്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകും

    Published by:Naseeba TC
    First published: