ചെങ്ങന്നൂരിന്‍റെ വികസനത്തില്‍ സംസ്ഥാന സർക്കാരിനെയും മന്ത്രി സജി ചെറിയാനെയും വാനോളം പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ് എം.പി. എന്തൊക്കെ ഇല്ലാതിരുന്നോ അതിൽനിന്ന് എല്ലാംനേടുന്ന കാലത്തിലൂടെയാണ് ചെങ്ങന്നൂര്‍ കടന്നുപോകുന്നതെന്നു കൊടിക്കുന്നില്‍ പറഞ്ഞു. ചെങ്ങന്നൂരിൽ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ റോഡുകൾ, പാലങ്ങൾ, ജില്ലാ ആശുപത്രി കെട്ടിടം, സർക്കാർ ഓഫീസുകൾ എന്നിവയടക്കം ചെങ്ങന്നൂർ മുന്നേറുന്ന സാഹചര്യമാണിപ്പോൾ. വികസനകാര്യത്തിൽ സജി ചെറിയാനൊപ്പമെത്താൻ ആർക്കും കഴിയില്ല. താനൊന്നു ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മാതൃഭൂമിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വികസനംനടക്കുന്ന മണ്ഡലങ്ങളിലൊന്നായി ചെങ്ങന്നൂർ മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി ഉദ്ഘാടനം നടക്കുന്നത് ചെങ്ങന്നൂരിലാണ്. വികസനപ്രവർത്തനം നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിന് ഉദ്യോഗസ്ഥരെ മാത്രം പഴിക്കാതെ അതു പൂർത്തിയാക്കാനുള്ള ആർജവം ജനപ്രതിനിധികൾ കാട്ടണമെന്നും എം.പി. പറഞ്ഞു.
അതേസമയം, സർക്കാർ പദ്ധതികൾ പൂർത്തിയാകാനുള്ള കാലതാമസം ഉദ്യോഗസ്ഥരുടെ വിമുഖത മൂലമാണെന്ന് പരാമര്‍ശിച്ച ചെങ്ങന്നൂര്‍ മുൻ എം.എൽ.എ. പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തിയായിരുന്നു കൊടിക്കുന്നിലിന്റെ വിമർശനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.