'സര്‍ക്കാരിന് വരുമാനം വേണമെങ്കില്‍ എംഎൽഎമാരെ പണം നൽകി വാങ്ങുന്നതിന് GST ചുമത്തിക്കൂടെ: ശശി തരൂർ

രാജ്യത്തെ ഇന്ധനവില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും തരൂർ പരിഹസിച്ചു

News18 Malayalam | news18-malayalam
Updated: July 23, 2020, 2:08 PM IST
'സര്‍ക്കാരിന് വരുമാനം വേണമെങ്കില്‍ എംഎൽഎമാരെ പണം നൽകി വാങ്ങുന്നതിന് GST ചുമത്തിക്കൂടെ: ശശി തരൂർ
shashi tharoor
  • Share this:
തിരുവനന്തപുരം: കേന്ദ്രസർക്കാറിനെ പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. സർക്കാർ ഖജനാവിലേക്ക് വരുമാന വേണമെങ്കിൽ എംഎൽമാരെ പണം നൽകി ചാക്കിട്ടു പിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിക്കൂടെ എന്ന് ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാജ്യത്തെ ഇന്ധന വില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും തരൂർ പരിഹസിച്ചു.
TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]

'സര്‍ക്കാര്‍ വരുമാനത്തിനായി വളരെയധികം ആഗ്രഹിക്കുന്നുവെങ്കില്‍, പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്ന സാഹചര്യത്തിൽ ഇതിന് ജിഎസ്ടി ചുമത്തി കൂടുതൽ പണം കണ്ടെത്തിക്കൂടെ?' ശശി തരൂർ ഫെയസ്ബുക്കിൽ കുറിച്ചു.

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാർക്ക് കൂറുമാറാൻ ബിജെപി നേതാക്കൾ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് ഇത്തരമൊരു വിമർശനവുമായി ശശി തരൂർ രംഗത്തെത്തിയത്.
Published by: user_49
First published: July 23, 2020, 2:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading