തിരുവനന്തപുരം: റീപോളിങ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. ഭാവിയിൽ കള്ളവോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി ഉപകാരപ്രദമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അരനൂറ്റാണ്ടായി മലബാർ മേഖലകളിൽ നടക്കുന്ന കള്ളവോട്ടിനെതിരെ കോണ്‍ഗ്രസും യുഡിഎഫും നടത്തിവന്ന ധർമ്മയുദ്ധത്തിന്റെ ആദ്യവിജയമാണ് കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളിൽ റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറായ നടപടിയെന്ന് കെപിസിസി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പോലീസിലെ തപാൽവോട്ട് ക്രമക്കേട് അന്വേഷിക്കാൻ കൂടുതൽ സമയം ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടതിന് പിന്നിൽ യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Also read:
കള്ളവോട്ട്: കാസർകോട്ടും കണ്ണൂരിലുമായി നാല് ബൂത്തുകളിൽ 19ന് റീ പോളിങ്
കള്ളവോട്ട് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളിൽ മെയ് 19ന് റീപോളിങ്. കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ കല്യാശേരി, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് റീപോളിങ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.