• HOME
  • »
  • NEWS
  • »
  • kerala
  • »
  • PT Thomas പി.ടി.തോമസിന്റെ പൊതുദര്‍ശനത്തിന് ചെലവായ തുക കോണ്‍ഗ്രസ് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറി

PT Thomas പി.ടി.തോമസിന്റെ പൊതുദര്‍ശനത്തിന് ചെലവായ തുക കോണ്‍ഗ്രസ് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറി

പൊതുദര്‍ശന ചടങ്ങില്‍ പൂക്കളടക്കം വാങ്ങിയതില്‍ ക്രമക്കേടാരോപിച്ച് എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു.

പി.ടി. തോമസ്

പി.ടി. തോമസ്

  • Share this:
പി ടി തോമസിന്റെ പൊതുദര്‍ശനത്തിന് ത്യക്കാക്കര നഗരസഭ ചെലവാക്കിയ മുഴുവന്‍ തുകയും കോണ്‍ഗ്രസ് നല്‍കി. 4 ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്  ത്യക്കാക്കര നഗരസഭ അധ്യക്ഷയെ ഏല്‍പ്പിച്ചു. പൊതുദര്‍ശന ചടങ്ങില്‍ പൂക്കളടക്കം വാങ്ങിയതില്‍ ക്രമക്കേടാരോപിച്ച് എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു.

പി ടി തോമസിന്റെ പൊതുദര്‍ശനത്തിനായി 4, 03,398  രൂപയാണ് ത്യക്കാക്കര നഗരസഭ ചെലവാക്കിയിരുന്നത്. പൂക്കള്‍ വാങ്ങുന്നതിന് മാത്രം 1,27000 രൂപ. ഭക്ഷണത്തിന് 35000 രൂപ. പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയല്ലാതെ ഇത്ര ഉയര്‍ന്ന തുകചെലവഴിയ്ക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തിയത്. മാത്രമല്ല റീത്ത് പോലും വെയ്ക്കരുതെന്ന് അന്ത്യാഭിലാഷമായി പി ടി പറഞ്ഞിരുന്നു.

എന്നാല്‍  പി ടിയ്ക്ക് ഒന്നെകാല്‍ ലക്ഷം രൂപയുടെ പൂക്കള്‍ വാങ്ങി നല്‍കിയത് പി ടി തോമസിനെ അവഹേളിയ്ക്കുന്നതിന് തുല്യമാണെന്നാണ്‌ പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നത്.  സംഭവം വിവാദമായതിന് പിന്നാലെയാണ്‌ പൊതുദര്‍ശന ചടങ്ങുകള്‍ക്കായി ചെലവഴിച്ച മുഴുവന്‍ തുകയും കോണ്‍ഗ്രസ് നല്‍കിയത്. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ   4, 03,398  രൂപയുടെ ചെക്ക്  ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ നഗരസഭ സൂപ്രണ്ടിന് കൈമാറി.

Also Read - പൂക്കളര്‍പ്പിയ്ക്കരുതെന്ന് പി ടി; പൊതുദര്‍ശനത്തില്‍ പൂക്കൾക്കായി ചിലവഴിച്ചത് 1.19 ലക്ഷം  രൂപ; നഗരസഭയില്‍ വീണ്ടും വിവാദം

എല്‍ഡിഎഫ് അംഗങ്ങളുടെ അനുവാദത്തോടെയാണ് പണം ചെലവാക്കിയിരുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു. പണം അനുവദിയ്ക്കുന്നതിനെ അനുകൂലിച്ചിരുന്നായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

25000 രൂപ വരെയാണ് ചെയര്‍പേഴ്‌സണിന് അനുവദിയ്ക്കാനാകു. 4 ലക്ഷം രൂപ ചെലവഴിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ ആരോപിയ്ക്കുന്നത്. പണം ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
Published by:Karthika M
First published: