• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആന്റോ ആന്റണിക്കെതിരെ പടയൊരുക്കം; ജില്ലയിൽ നിന്നുള്ളവരെ പരിഗണിക്കണമെന്ന് നേതാക്കൾ

മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ നേതൃത്വത്തിലാണ് നീക്കമെന്നാണ് സൂചന

news18
Updated: February 12, 2019, 11:00 PM IST
ആന്റോ ആന്റണിക്കെതിരെ പടയൊരുക്കം; ജില്ലയിൽ നിന്നുള്ളവരെ പരിഗണിക്കണമെന്ന് നേതാക്കൾ
ആന്റോ ആന്റണി എം പി
news18
Updated: February 12, 2019, 11:00 PM IST
# ശ്യാം ദേവരാജ്

പത്തനംതിട്ട: ആന്റോ ആന്റണി എംപിക്കെതിരെ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ പടയൊരുക്കം. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി ജില്ലയില്‍ നിന്നുള്ളവരെ പരിഗണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കെപിസിസിക്കും എഐസിസിക്കും പത്തനംതിട്ട ഡിസിസി കത്ത് നല്‍കി. മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ നേതൃത്വത്തിലാണ് നീക്കമെന്നാണ് സൂചന.

സിറ്റിംഗ് എം പി ആന്റോ ആന്റണി വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പത്തനംതിട്ട ഡിസിസിയുടെ നീക്കം. ജില്ലയ്ക്ക് പുറത്തുനിന്നുള്ളയാളെ മൂന്നാംതവണയും പരിഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്. ഡിസിസി അധ്യക്ഷന്‍ ബാബു ജോർജ്, മുന്‍ ഡിസിസി അധ്യക്ഷന്‍ പി മോഹന്‍രാജ് എന്നിവര്‍ ഒരേ സ്വരത്തിൽ ആന്റോ ആന്റണിക്കെതിരെ രംഗത്തെത്തി.

ജില്ലയില്‍ നിന്നുള്ള ആളാവണം പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്ക് അവസരം കിട്ടണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചിന്തയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാക്കാലത്തും ഒരാള്‍ തന്നെ മത്സരിക്കുന്ന അവസ്ഥ മാറണമെന്നായിരുന്നു മുന്‍പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് പി മോഹന്‍രാജിന്‍റെ പ്രതികരണം.

ചൊവ്വാഴ്ച ചേര്‍ന്ന ഡിസിസി യോഗത്തിലും ഇതേ വികാരമാണ് ഉയര്‍ന്നത്. എ - ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് ആന്റോയ്‌ക്കെതിരെ പടയൊരുക്കത്തിനായി നേതാക്കൾ ഒന്നിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ആളെത്തന്നെ പരിഗണിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടും ഡിസിസി നേതൃത്വം നേരത്തെ ആവശ്യപ്പെട്ടു. സമാന ആവശ്യമുന്നയിച്ച് കെപിസിസി നേതൃത്വത്തിനും പത്തനംതിട്ട ഡിസിസി കത്ത് നല്‍കിയിട്ടുണ്ട്.

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...