• HOME
 • »
 • NEWS
 • »
 • kerala
 • »
 • K-RAIL | ഡല്‍ഹി കര്‍ഷകസമര മാതൃകയില്‍ കെ-റെയിലിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

K-RAIL | ഡല്‍ഹി കര്‍ഷകസമര മാതൃകയില്‍ കെ-റെയിലിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

മെട്രോമാന്‍ ഇ.ശ്രീധരന്‍ അടക്കമുള്ള വിദഗ്ദരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സെമിനാറുകളും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി 1000 പൊതുയോഗങ്ങളും പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും

K-Rail

K-Rail

 • Share this:
  വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരത്തിന്‍റെ മാതൃകയില്‍ കേരളത്തില്‍ കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. പദ്ധതിയിലൂടെ കേരളത്തിന് ഉണ്ടാകാന്‍ പോകുന്ന ദുരന്തം ജനങ്ങളെ ബോധ്യപ്പെടുത്തും. മെട്രോമാന്‍ ഇ.ശ്രീധരന്‍ അടക്കമുള്ള വിദഗ്ദരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സെമിനാറുകളും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി 1000 പൊതുയോഗങ്ങളും പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.

  READ ALSO- K Rail | സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കിട്ടിയെന്ന രീതിയിൽ തെറ്റായി അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ് സർക്കാരിനെതിരെ വി.ഡി സതീശൻ

  കെറെയില്‍ പദ്ധതിക്കായി നടത്തുന്ന സര്‍വേ കോണ്‍ഗ്രസ് തടയില്ല, സര്‍വേ നടത്തുന്നത് പഠനത്തിന് വേണ്ടിയാണ്. എന്നാല്‍ ഇതിന്‍റെ മറവില്‍ നടക്കുന്ന കല്ലിടലിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. വിശദമായ പഠനമോ ഡി.പി.ആറോ ഇല്ലാതെ എങ്ങനെയാണ് ഭൂമിയേറ്റെടുക്കലിനായി കല്ലിടുന്നതെന്നും സുധാകരന്‍ പറഞ്ഞു.

  പദ്ധതിക്ക് അംഗീകാരം കിട്ടിയ ശേഷമാണ് ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികളിലേക്ക് പോകേണ്ടത്. കല്ലുകളൊന്നും അവസാനം അവിടുണ്ടാകില്ലെന്നും സുധാകരൻ സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി. ഇപ്പോൾ പലയിടത്തും ഉയരുന്ന എതിർപ്പുകൾ കോൺഗ്രസ് പറഞ്ഞിട്ടല്ല. സ്വാഭാവികമായി ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന  എതിർപ്പുകളാണത്. ശാസ്ത്രീയമായ രേഖകൾ സർക്കാർ വെക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

  പ്രക്ഷോഭത്തിന്‍റെ ഭാഗമായി  കോൺഗ്രസ് നേതാക്കള്‍ വീടുകൾ കയറി സംസ്ഥാനവ്യാപക പ്രചാരണം നടത്തും. യു.ഡി.എഫ്. തയാറാക്കിയ വസ്തുതാവിവരണ ലഘുലേഖയും വിതരണം ചെയ്യും. ഘടകകക്ഷിയായ സി.പി.ഐയെയോ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള ഇടതനുകൂല സംഘടനകളെയോ പോലും പദ്ധതിയെപ്പറ്റി സർക്കാരിന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഭാവിയിൽ കേന്ദ്രസർക്കാർ ഇതിന് അനുമതി നൽകില്ലെന്ന് ഏതെങ്കിലും ബി.ജെ.പി. നേതാവിന് പറയാൻ ധൈര്യമുണ്ടോയെന്ന് സുധാകരൻ ചോദിച്ചു.

  Silver line |സര്‍വേ തടഞ്ഞ രണ്ടാം ഉത്തരവും ഹൈക്കോടതി റദ്ദാക്കി; സിംഗിള്‍ ബഞ്ചിനെതിരെ കോടതിയില്‍ എതിര്‍പ്പറിയിച്ച് സര്‍ക്കാര്‍


  കൊച്ചി: സില്‍വര്‍ ലൈന്‍ (Silver line) സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ അപ്പീലിലാണ് വാക്കാല്‍ പരമാര്‍ശം. സര്‍വേ തടഞ്ഞ ആദ്യ ഉത്തരവിനെതിരായി അപ്പീല്‍ ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ മാറ്റിയെന്നറിയിച്ചിട്ടും  സര്‍വേ തടഞ്ഞ് രണ്ടാം ഉത്തരവിറക്കിയ സിംഗിള്‍ ബഞ്ചിനെതിരെ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അതൃപ്തി രേഖപ്പെടുത്തി.

  READ ALSO- K Rail | കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കും; സമര സമിതി വിപുലമാക്കാന്‍ UDF

  സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ആദ്യ ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ വിശദമായ വാദം കേള്‍ക്കുകയും വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. ഇക്കാര്യം രണ്ടാമത്തെ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ എ.ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഇതവഗണിച്ച സിംഗിള്‍ ബഞ്ച് സര്‍വേ തടഞ്ഞുള്ള രണ്ടാമത്തെ ഉത്തരവും പുറപ്പെടുവിയ്ക്കുകയായിരുന്നു.

  രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ അഡ്വക്കേറ്റ് ജനറല്‍ തന്റെ അതൃപ്തി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറയാന്‍ മാറ്റിയ കാര്യം സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി കോടതിയെ അറിയിച്ചു.
  Published by:Arun krishna
  First published: