പി.ജെ ജോസഫിന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ; ഇനി പന്ത് ജോസ് കെ മാണിയുടെ കോർട്ടിൽ

കോട്ടയം ജില്ലാ പഞ്ചായത്തിന് വേണ്ടിയുള്ള പി.ജെ. ജോസഫിന്റെ ദീർഘനാളായുളള ആവശ്യവും സമ്മർദ തന്ത്രവും ഒടുവിൽ ഫലം കാണുകയാണ്

News18 Malayalam | news18-malayalam
Updated: June 4, 2020, 9:56 PM IST
പി.ജെ ജോസഫിന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ; ഇനി പന്ത് ജോസ് കെ മാണിയുടെ കോർട്ടിൽ
jose, joseph
  • Share this:
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി.ജെ ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന് കോൺഗ്രസ്. മുന്നണിയിലുണ്ടാക്കിയ ധാരണ പാലിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ പൊതുവികാരം ഉയർന്നു. രാഷ്ട്രീയകാര്യ സമിതിയിയുടെ തീരുമാനം ഹൈക്കമാന്റിനെ അറിയിക്കും.

കോട്ടയം ജില്ലാ പഞ്ചായത്തിന് വേണ്ടിയുള്ള പി.ജെ. ജോസഫിന്റെ ദീർഘനാളായുളള ആവശ്യവും സമ്മർദ തന്ത്രവും ഒടുവിൽ ഫലം കാണുകയാണ്. പ്രസിഡൻറ് സ്ഥാനം ജോസഫ് പക്ഷത്തിന് നൽകണമെന്ന് കോൺഗ്രസ് ജോസ് കെ മാണിയോട് ആവശ്യപ്പെടും . കേരള കോൺഗ്രസ് പിളർന്നതിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 14 മാസമാണ് കാലാവധി ഉണ്ടായിരുന്നത്. ഇത് എട്ട് ആറ് എന്ന ക്രമത്തിൽ പങ്കിടാമെന്നായിരുന്നു കരാർ. മുന്നണിയിൽ ഉണ്ടാക്കിയ ധാരണ പാലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും.

TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
ഇരുപക്ഷത്തേയും മുന്നണിയിൽ ഒപ്പം കൊണ്ടുപോകാനും രാഷ്ട്രീയ കാര്യസമിതിയിൽ ധാരാണയായി. ആരെയും പുറത്താക്കിയെന്ന പ്രതീതി സൃഷ്ടിക്കില്ല. ആരെ കൂടെ നിർത്തുന്നത് ഗുണം ചെയ്യുന്നതെന്ന് പാർട്ടി വിലയിരുത്തണമെന്നും ചില നേതാക്കൾ രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായപ്പെട്ടു. തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കോൺഗ്രസിന്റ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ അറിയിക്കും. മുന്നണി നേതൃത്വമായിരിക്കും ജോസ് പക്ഷവുമായി ആശയവിനിമയം നടത്തുക. നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും ഒരു പാർട്ടി മുന്നണി വിടുന്നത് യുഡിഎഫിന് തിരിച്ചടിയുണ്ടാക്കും. അതുകൊണ്ടു തന്നെ ഇരുകൂട്ടരേയും മുന്നണിയിൽ ഒന്നിച്ചു കൊണ്ടു പോകാനുള്ള ശ്രമങ്ങൾ തുടരും. എന്നാൽ ജോസ് കെ മാണിയുടെ തുടർനിലപാടുകൾ ഇനി നിർണായകമാകും.


First published: June 4, 2020, 9:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading