തിരുവനന്തപുരം: രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെ തലസ്ഥാനത്തെത്തിയ രാഹുൽ ഇവിടെ സ്വകാര്യ ഹോട്ടലിലാണ് താമസം. കെപിസിസി പ്രസിഡന്റ് അടക്കമുള്ള മുതിർന്ന നേതാക്കളുമായി അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ ആശയവിനിമയം നടത്തിയിരുന്നു.
ഇന്ന് രാവിലെയോടെ പത്തനാപുരത്ത് ആണ് കോണ്ഗ്രസ് അധ്യക്ഷന്റെ ആദ്യ പ്രചാരണ പരിപാടി. മാവേലിക്കര മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് വോട്ടുതേടി കൊണ്ടുള്ള പ്രചരണ പരിപാടിക്കുശേഷം പത്തനംതിട്ടയിലും ആലപ്പുഴയിലും പൊതുസമ്മേളനങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുക്കും. അന്തരിച്ച കേരളാ കോണ്ഗ്രസ് നേതാവ് കെ.എം.മാണിയുടെ പാലായിലെ വസതിയിലും രാഹുൽ ഇന്ന് സന്ദർശനം നടത്തും.
Also Read-
'വസ്ത്രം മാറ്റി നോക്കിയാൽ മുസ്ലിംകളെ തിരിച്ചറിയാം'; വിവാദ പരാമർശവുമായി ശ്രീധരൻ പിള്ള
വൈകിട്ട് ആറിനാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം. വൈകിട്ട് തന്നെ കണ്ണൂർക്ക് തിരിക്കുന്ന രാഹുൽ പ്രവർത്തകരുമായി ആശയവിനിമയം നടത്തും. നാളെ സ്വന്തം മണ്ഡലമായ വയനാട്ടിലാണ് പര്യടന പരിപാടികൾ. വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സംസാരിക്കും. രാഹുലിന്റെ വരവോടെ സംസ്ഥാനത്തെ പ്രചരണ രംഗത്ത് വലിയ മേൽകൈ ഉണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസിൻറെ പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.