നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ കെ എം മാണിയുടെ വീട്ടിലെത്തി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

  രാഹുൽ കെ എം മാണിയുടെ വീട്ടിലെത്തി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

  പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ ശേഷമാണ് രാഹുൽഗാന്ധി പാലയിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത്

  പാലായിലെ കെ എം മാണിയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധിയെ ജോസ് കെ മാണി സ്വീകരിക്കുന്നു

  പാലായിലെ കെ എം മാണിയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധിയെ ജോസ് കെ മാണി സ്വീകരിക്കുന്നു

  • News18
  • Last Updated :
  • Share this:
   കോട്ടയം: കെ എം മാണിയുടെ ഉപദേശങ്ങൾ എപ്പോഴും തനിക്ക് പ്രചോദനം ആയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. പാലയിലെ മാണിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ രാഹുൽഗാന്ധി ആശ്വസിപ്പിച്ചു. ഉച്ചക്ക് രണ്ടുമണിയോടെയാണ് രാഹുൽഗാന്ധി എത്തിയത്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ ശേഷമാണ് രാഹുൽഗാന്ധി പാലയിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത്. മകൻ ജോസ് കെ മാണി രാഹുലിനെ സ്വീകരിച്ചു. തുടർന്ന് പത്ത് മിനിറ്റോളം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

   മാണിയുടെ ഛായാചിത്രത്തിന് മുന്നിൽ രാഹുൽ പുഷ്പാർച്ചന നടത്തി. പുറത്തിറങ്ങിയ രാഹുൽ മാണിയെ കുറിച്ചുള്ള ഓർമകൾ മാധ്യമങ്ങൾക്കുമുന്നിൽ പങ്കുവച്ചു. എഐസിസി സെക്രട്ടറി മുകുൾ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയ കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം എത്തിയിരുന്നു.

   First published:
   )}