തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായെത്തുന്നവർ ചാവേറുകളെ പോലെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരിങ്കൊടിയുമായെത്തുന്ന ചാവേറുകളിൽ നിന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് സുരക്ഷ. സ്വർണക്കടത്ത് കേസ് ജനം പുച്ഛിച്ച് തളളുമെന്നും കേന്ദ്ര ഏജൻസികളുടെ നടപടികളിൽ ആശങ്കയില്ലെന്നും സിപി എം സംസ്ഥാന സെക്രട്ടറി ന്യൂസ് 18 നോട് പറഞ്ഞു.
കാസർഗോഡ് നിന്ന് ജനകീയ പ്രതിരോധ ജാഥ ആംരംഭിക്കുന്നതിന് മുന്നോടിയായാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ന്യൂസ് 18 നോട് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാൻ കുറച്ച് പേർ ചാവേറുകളെ പോലെ വാഹനത്ത് മുമ്പിലേക്ക് ചാടി വീഴുകയാണ്. കോൺഗ്രസ് നടത്തുന്നത് ജനകീയ സമരമല്ല.
സ്വർണക്കടത്ത് കേസിലെ വിവാദങ്ങൾ പുറത്തുവരാൻ തുടങ്ങിയിട്ട് കുറെ കാലമായി. അത്തരം ശ്രമങ്ങൾ വിജയിക്കാൻ പോകുന്നില്ലെന്ന് കഴിഞ്ഞ മൂന്നരവർഷമായി തെളിഞ്ഞുകൊണ്ടിരിക്കുന്നു. ആകാശ് തില്ലങ്കേരി തനി ക്രിമിനലാണ്. അവർക്ക് മുന്നിൽ കീഴടങ്ങില്ല. അവർ എന്താണ് വെളിപ്പെടുത്താനള്ളതെന്ന് അവർ തുറന്ന് പറയട്ടേയെന്നും ഗോവിന്ദൻ പറഞ്ഞു.
Also Read- ആകാശ് തില്ലങ്കേരി തനി ക്രിമിനൽ; ക്രിമിനലുകൾ മറുപടി അർഹിക്കുന്നില്ല: എംവി ഗോവിന്ദൻ
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഇന്ധന സെസ്ശിനെ ന്യായീകരിച്ച എം വി ഗോവിന്ദൻ കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിച്ചാൽ സമരം ചെയ്യുമെന്നും വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥ കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്കും വർഗീയതയ്ക്കും എതരെ പ്രതിരോധത്തിന്റെ മതിൽ ഉയർത്താൻ കേരളത്തിലെ ജനങ്ങളെ സജ്ജരാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.