• HOME
  • »
  • NEWS
  • »
  • kerala
  • »
  • തോൽവിയുടെ ഉത്തരവാദിത്വം കേരള കോൺഗ്രസിന്; പതാക കത്തിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്

തോൽവിയുടെ ഉത്തരവാദിത്വം കേരള കോൺഗ്രസിന്; പതാക കത്തിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്

തോൽവിക്ക് കാരണമായത് കേരള കോൺഗ്രസിലെ തർക്കവും തമ്മിലടിയുമാണ്. അതിന് കോൺഗ്രസിന്‍റെ മേൽ കുതിര കയറിയിട്ട് കാര്യമില്ലെന്നും ജോഷി ഫിലിപ്പ്

congress

congress

  • Share this:
    കോട്ടയം: പാലാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പാർട്ടി പതാക കത്തിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം കേരള കോൺഗ്രസിനാണെന്ന് ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ആരോപിച്ചു. പതാക കത്തിച്ചതിൽ പ്രതിഷേധിച്ച് മുത്തോലി കവലയിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    തോൽവിക്ക് കാരണമായത് കേരള കോൺഗ്രസിലെ തർക്കവും തമ്മിലടിയുമാണ്. അതിന് കോൺഗ്രസിന്‍റെ മേൽ കുതിര കയറിയിട്ട് കാര്യമില്ലെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.

    പതാക കത്തിക്കുകയും കോൺഗ്രസിന്‍റെ നേതാക്കളെ അസഭ്യം പറയുകയും ചെയ്യുന്നത് കേരള കോൺഗ്രസിന്‍റെ സംസ്കാര ശൂന്യതയാണ് വെളിവാക്കുന്നതെന്നും ജോഷി ഫിലിപ്പ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ അസഭ്യം പറഞ്ഞുകൊണ്ട് കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരുന്നു. മണ്ഡലം പ്രസിഡന്‍റ് ഹരിദാസ് അടമത്തറ അധ്യക്ഷനായിരുന്നു.
    First published: