CPM നേതാക്കളുടെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

ജുഡീഷ്യൽ അന്വേഷണമോ, സിബിഐ അന്വേഷണമോ നടത്തണമെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത്

News18 Malayalam | news18-malayalam
Updated: March 16, 2020, 10:56 AM IST
CPM നേതാക്കളുടെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്
news18
  • Share this:
കൊച്ചി: എറണാകുളം മോഡലിൽ സിപിഎം പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സംസ്ഥാന വ്യാപകമായി നടത്തിയതായി സംശയിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ജുഡീഷ്യൽ അന്വേഷണമോ, സിബിഐ അന്വേഷണമോ നടത്തണമെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത് എത്തി.

എറണാകുളം ജില്ലയിൽ മാത്രം 8.15 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇത് യഥാർഥത്തിൽ നടത്തിയ തട്ടിപ്പിന്റെ ചെറിയ ഒരംശം മാത്രമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. തട്ടിപ്പിനു നേതൃത്വം നൽകിയവരെ സംരക്ഷിക്കാൻ പാർട്ടി ഇറങ്ങിയതു കാണുമ്പോൾ സംഭവത്തിൽ സിപിഎമ്മിന് ഉള്ള പങ്ക് ആസൂത്രിതമാണെന്ന് ഹൈബി ഈഡൻ എംപി, എംഎൽഎമാരായ പി.ടി. തോമസ്, വി.ഡി. സതീശൻ, ടി.ജെ. വിനോദ് എന്നിവർ പറഞ്ഞു. അത്തരം സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനു കീഴിലെ പൊലീസ് അന്വേഷണം ഫലപ്രദമാവില്ലെന്ന് നേതാക്കൾ പറഞ്ഞു.

You may also like:'COVID19 LIVE Updates;പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം
[NEWS]
പതിമൂന്നുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് ; അമ്മയും കാമുകനും അറസ്റ്റിൽ
[PHOTO]
കോവിഡ് 19: ഉപഭോക്താക്കള്‍ കുറയുന്നു; ഉപജീവനത്തിനായി നട്ടംതിരിഞ്ഞ് പശ്ചിമബംഗാളിലെ ലൈംഗികത്തൊഴിലാളികൾ
[NEWS]

സാങ്കേതിക തകരാർ മൂലം 3 ബാങ്കുകളിലെ 335 അൺ പെയ്ഡ് അക്കൗണ്ടുകളിലേക്ക് 8.15 കോടി രൂപ അയച്ചെന്നും അതു പിന്നീട് തിരിച്ചു വന്നെന്നുമാണ് പറയുന്നത്. ഇതു മാത്രമാണോ തട്ടിപ്പെന്ന് വ്യക്തമല്ല. ബാക്കി 13 ജില്ലകളിലും സിപിഎം സമാനമായ തട്ടിപ്പിന് നേതൃത്വം നൽകിയിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

തട്ടിപ്പിന്റെ ഭാഗമായ അയ്യനാട് സഹകരണ ബാങ്കിന്റെ ഡയറക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവ് സക്കീർ ഹുസൈനു പങ്കുണ്ടെന്ന ആരോപണമുണ്ട്. മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് പോലും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടും തട്ടിപ്പുകാരെ സിപിഎം സംരക്ഷിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
First published: March 16, 2020, 10:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading