• HOME
  • »
  • NEWS
  • »
  • kerala
  • »
  • CONGRESS REBEL AGAINST SHAFI PARAMBIL AV GOPINATH WILL CONTEST LDF SUPPORT

Assembly Election 2021 | പാലക്കാട് ഷാഫി പറമ്പിലിനെതിരെ വിമതനീക്കം; മുൻ ഡി.സി.സി അധ്യക്ഷൻ എ.വി.ഗോപിനാഥിനെ എല്‍.ഡി.എഫ് പിന്തുണച്ചേക്കും

ഗോപിനാഥിനെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തേക്കും.

ഷാഫി പറമ്പിൽ, എ.വി ഗോപിനാഥ്

ഷാഫി പറമ്പിൽ, എ.വി ഗോപിനാഥ്

  • Share this:
    പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിലെ  ഗ്രൂപ്പ് പോര് ശക്തമാകുന്നു. ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് ഷാഫിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സിപിഎം പിന്തുണയിലായിരിക്കും മത്സരമെന്നാണ് വിവരം. ഗോപിനാഥിനെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തേക്കും. ഗോപിനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ സി.പി.എം ജില്ലാ- സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം.

    ജില്ലയിലെ മുതിർന്ന നേതാവായ എ.വി.ഗോപിനാഥ് പാർട്ടിയുടെ സംസ്ഥാന, ജില്ലാ നേതൃത്വവുമായി നേരത്തെ തന്നെ ഭിന്നതയിലായിരുന്നു. ഗോപിനാഥ് ഡിസിസി അധ്യക്ഷനായിരുന്ന 2011 ലാണ് ഷാഫി പറമ്പിൽ ആദ്യമായി പാലക്കാട് മണ്ഡലത്തിൽ മത്സരിച്ചത്. എ.വി.ഗോപിനാഥിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കെയാണ് ഷാഫിയെ സ്ഥാനാർത്ഥിയാക്കിയത്. അന്നു മുതലാണ് ഗോപിനാഥ് പാർട്ടി നേതൃത്വവുമായി കലഹിച്ചു തുടങ്ങിയത്. എന്നാൽ പിന്നീട് ഇതു പരിഹരിക്കാൻ നേത‌ൃത്വം കാര്യമായി ഇടപെട്ടില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

    Also Read ചടയമംഗലം സീറ്റ് ലീഗിന് നൽകാൻ നീക്കം; കൊല്ലത്ത് യു.ഡി.എഫ് സീറ്റ് തർക്കം തെരുവിലേക്ക്

    അതേസമയം പാര്‍ട്ടി വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഗോപിനാഥ് വ്യക്തമാക്കുന്നത്. നേതാക്കളുടെ സമീപനം അനുസരിച്ച് തീരുമാനമെടുക്കും. തന്‍റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണമെന്നും എ.വി. ഗോപിനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.

    അതേ സമയം എ.വി.ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗോപിനാഥാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read നിശ്ചലമായ നയാഗ്ര വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? തണുത്തുറഞ്ഞ നയാഗ്രയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു

    മുൻ ഡി.സി.സി അധ്യക്ഷൻ വിമ‌ത സ്ഥാനാർത്ഥി ആകുന്നതു സംബന്ധിച്ചുള്ള വാർത്തകളോട് കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
    Published by:Aneesh Anirudhan
    First published:
    )}