തൃശ്ശൂർ: ആവേശപ്പോരാട്ടം നടന്ന തൃശ്ശൂർ കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതു മുന്നണി. എൽഡിഎഫുമായി സഹകരിക്കാനാണ് ആഗ്രഹമെന്ന് കോൺഗ്രസ് വിമതൻ എം.കെ വർഗീസ് വ്യക്തമാക്കി. കോൺഗ്രസ് തന്നെ ചതിക്കുകയായിരുന്നുവെന്നും എം.കെ വർഗീസ് വിമർശിച്ചു.
ഇതോടെ കേവല ഭൂരിപക്ഷമില്ലെങ്കിലും തൃശൂർ കോർപ്പറേഷനിൽ ഇടതുമുന്നണിക്ക് തുടർ ഭരണം ലഭിക്കുമെന്ന് ഉറപ്പായി. എൽഡി എഫുമായി സഹകരിക്കാനാണ് താൽപര്യമെന്ന് കോൺഗ്രസ് വിമതൻ എം.കെ വർഗീസ് വ്യകത്മാക്കിയതോടെ കോർപ്പറേഷനിലെ അനിശ്ചിതത്വം ഒഴിഞ്ഞു. ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളുമായി ഉപാധികൾ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. മേയർ സ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്നും എം.കെ വർഗീസ് ന്യൂസ് 18 നോട് പ്രതികരിച്ചു.
Also Read
ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് ലീഗ് വിമതന്‍; കൊച്ചി കോർപറേഷനും എൽഡിഎഫിന്കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് എംകെ വർഗീസ് ഉന്നയിച്ചത്. ഉമ്മൻ ചാണ്ടി മുതൽ അനിൽ അക്കര വരെയുള്ള നേതാക്കളെ വിശ്വസിക്കാനാകില്ല. കോൺഗ്രസ് തന്നെ ചതിക്കുകയായിരുന്നു. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നെട്ടിശേരി ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച എം.കെ വർഗീസ് 38 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.
55 ഡിവിഷനുകളുള്ള തൃശ്ശൂരിൽ 54 എണ്ണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 24 ഉം യുഡിഎഫിന് 23 ഉം ബി ജെ പിക്ക് ആറു ഡിവിഷനുകളുമാണ് ലഭിച്ചത്. എൽഡിഎഫിന് മുൻതൂക്കമുള്ള പുല്ലഴി ഡിവിഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.