HOME » NEWS » Kerala » CONGRESS RELEASES THE VISUALS FAKE VOTE IN KANNUR NEW UPDATE

കാസർകോട്ട് കള്ളവോട്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

കാസർഗോഡ് മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂർ ജില്ലയിൽ പെട്ട ബൂത്തുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്

news18
Updated: April 27, 2019, 1:40 PM IST
കാസർകോട്ട് കള്ളവോട്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്
ന്യൂസ് 18
  • News18
  • Last Updated: April 27, 2019, 1:40 PM IST
  • Share this:
കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ‍് മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആറ് പേർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഒരാൾതന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. പഞ്ചായത്ത് അംഗവും മുൻ പഞ്ചായത്ത് അംഗവും കള്ളവോട്ട് ചെയ്തവരിൽ ഉണ്ട്.

കാസർഗോഡ് മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂർജില്ലയിൽ പെട്ട ബൂത്തുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിലാത്തറ എയുപിസ്കൂളിൽ 774ആം നമ്പർ വോട്ടർ ആയ പദ്മിനി രണ്ടു തവണ വോട്ട് ചെയ്യുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം വോട്ടു ചെയ്യാനെത്തിയപ്പോൾ വിരലിൽ പുരട്ടിയ മഴി തലയിലും സാരിത്തുമ്പിലും തുടച്ച് മായ്ച്ച് കളയുന്നത് ദൃശ്യങ്ങളിൽ നിന്ന് അറിയാം.

സെർവർ തകരാർ: എയർഇന്ത്യൻ സർവീസുകൾ താറുമാറായി; 119 സർവീസുകൾ റദ്ദാക്കി

ചെറുതാഴം പഞ്ചായത്ത് അംഗം കൂടിയായ എം.പി സെലീനയും കള്ളവോട്ട് ചെയ്യുന്നതായി വ്യക്തമാണ്. 50 ആം നമ്പർ ബൂത്തിലെ വോട്ടർ ആയ സെലീന 19ആം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് ചെയ്യുന്നത്. വെള്ള ഷാൾ ധരിച്ച് എത്തിയ സുമയ്യയും ഒന്നിലധികം തവണ വോട്ട് ചെയ്തു. സുമയ്യ മുൻ പഞ്ചായത്ത് അംഗം കൂടിയാണ്.

ഒരേ ബൂത്തിൽ ആറ് പേർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൂത്തിൽ വോട്ടില്ലാത്തവർ ഇവിടെയെത്തി വോട്ടു ചെയ്യുന്നതും കാണാം. സിപിഎമ്മിന്റെ പ്രാദേശിക നേതാവ് മണിക്കൂറുകളോളം ബൂത്തിനുള്ളിൽ ചെലവിടുന്നുണ്ട്. പ്രിസൈഡിംഗ് ഓഫീസറുടെ അടുത്താണ് ഇയാൾ നിൽക്കുന്നത്. വോട്ടു ചെയ്യാൻ ബൂത്തിലെത്തിയ യുവതിയുടെ വോട്ട് മറ്റൊരാൾ ചെയ്തതായി മനസിലാക്കിയപ്പോൾ ഇവരെ ബൂത്തിനുള്ളിൽതന്നെ ഇരുത്തിയ പ്രിസൈഡിംഗ് ഓഫീസർ പിന്നീട് വോട്ട് ചെയ്യാൻ അനുവദിക്കുന്നുമുണ്ട്.

കണ്ണൂരിലും കാസർഗോഡും വ്യാപകമായി കള്ളവോട്ട് നടന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളിലുള്ളവരെല്ലാം സിപിഎം പ്രവർത്തകരാണ്.

First published: April 27, 2019, 12:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories