നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും മത്സരിക്കുമോ? സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന്

    ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും മത്സരിക്കുമോ? സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന്

    മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി വേണുഗോപാലും ഇന്നലെയും രാഹുല്‍ ഗാന്ധിയോട് വ്യക്തമാക്കിയതായാണ് വിവരം.

    news18.com

    news18.com

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ചയ്ക്ക് 12 സ്‌ക്രീനിംഗ് കമ്മിറ്റി ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നെങ്കിലും സ്ഥാനാര്‍ഥികളാകാനില്ലെന്ന നിലപാടിലാണ് അവര്‍. വ്യാഴാഴ്ച കേരള സന്ദര്‍ശനത്തിനിടെ നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റി ചേരുന്നത്.

      മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി വേണുഗോപാലും ഇന്നലെയും രാഹുല്‍ ഗാന്ധിയോട് വ്യക്തമാക്കിയതായാണ് വിവരം.

      നിലവില്‍ സിറ്റിംഗ് എം.പിമാരെയെല്ലാം മത്സരിപ്പിക്കാനാണ് തീരുമാനം. ഇതില്‍ സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുംമാണ് മാറി നില്‍ക്കുന്നത്.

      പത്തനംതിട്ടയിലെ സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പാണ് ആന്റോയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലാക്കിയത്. ഇതിനിടെ ഇടുക്കിയില്‍ പി.ജെ ജോസഫിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നതിനെ കുറിച്ചും സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്.

      Also Read പി.ജെ ജോസഫിന് ഇടുക്കി നൽകാനുള്ള നീക്കം അറിഞ്ഞിട്ടില്ലെന്നു മുസ്ലിം ലീഗ്

      കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടിലും എം.ഐ ഷാനവാസിന്റെ അഭാവത്തില്‍ മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. എറണാകുളത്ത് സിറ്റിംഗ് എം.പിയായ കെവി തേമസിനെ മാറ്റണമെന്ന അഭിപ്രായവും ശക്തമാണ്.

      ഇടതു മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ഇന്നു വൈകിട്ടോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഘടകകക്ഷികളായ മുസ്ലീംലീഗും കേരള കോണ്‍ഗ്രസും അവരുടെ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

      First published: