തിരുവനന്തപുരം: ശബരിമലയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി. സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന പ്രസിഡന്റിന്റെ നിലപാടിനെ പാര്‍ട്ടിയും, യുവതികളെ തടയുമെന്ന കെ സുധാകരന്റെ പ്രഖ്യാപനത്തെ രമേശ് ചെന്നിത്തലയും തിരുത്തി. യുഡിഎഫ് ഘടകകക്ഷികളും കെ.പിസിസി പ്രസിഡന്റിന്റെ നിലപാടിനെതിരേ രംഗത്തുവന്നു. നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുക.
ശബരിമലയിലെ വിരുദ്ധ നിലപാടിലൂടെ കോണ്‍ഗ്രസിൽ മൂപ്പിളമതര്‍ക്കവും ഗ്രൂപ്പിസവും വീണ്ടും ശകതിപ്പെടുകയാണ്. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിലപാട് എടുത്തപ്പോള്‍ മറ്റു നേതാക്കാള്‍ അതു തള്ളി. ഘടകകക്ഷികളായ മുസ്ലീം ലീഗും കേരള കോൺഗ്രസും കൂടി യോഗത്തിൽ പങ്കെടുക്കണമെന്ന നിലപാട് സ്വീകരിച്ചതോടെ മുല്ലപ്പള്ളി വഴങ്ങിയെങ്കിലും പ്രഖ്യാപനം നടത്താൻ തയ്യാറായില്ല. അങ്ങനെയാണ് പ്രതിപക്ഷ നേതാവ് പാർട്ടി നിലപാട് വിശദീകരിച്ചത്. സര്‍വ്വകക്ഷി യോഗം എന്ന ആവശ്യം ആദ്യം തളളിയ സര്‍ക്കാര്‍ ഇപ്പോഴെങ്കിലും അംഗീരിച്ചല്ലോയെന്ന് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
ശബരിമലയിൽ യുവതികളെ തടയുമെന്ന കെ.സുധാകരന്റെ പ്രസ്താനയിൽ മേലുള്ള പ്രതിപക്ഷനേതാവിന്റെ നിലപാടാണ് പാർട്ടിയിലെ തമ്മിലടി പരസ്യമാക്കിയ മറ്റൊരു വിഷയം. ശബരിമലയിലേക്ക് യുവതികൾ വരികയാണെങ്കിൽ അവരെ തടയണമെന്ന നിലപാട് കോൺഗ്രസിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തർക്കങ്ങൾക്കൊടുവിൽ സര്‍വ്വകക്ഷി യോഗത്തില്‍ മുല്ലപ്പളളി രാമചന്ദ്രന് പങ്കെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ അധ്യക്ഷനെ പോലെ സംസ്ഥാന അധ്യക്ഷനും വ്യക്തിപരമായ അഭിപ്രായം മാറ്റി ഭൂരിപക്ഷ അഭിപ്രായത്തിന് ഒപ്പം നില്ക്കുന്നതില് അസ്വഭാവികതയില്ലെന്ന് വിശദീകരിച്ച് തൽക്കാലം വിവാദം അവസാനിപ്പിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.