• HOME
  • »
  • NEWS
  • »
  • kerala
  • »
  • KPCC പുനഃസംഘടന; വൈസ് പ്രസി‍ഡന്റുമാർ ഏഴല്ല, പത്ത്; പട്ടിക ഹൈക്കമാൻഡിന് മുന്നിൽ

KPCC പുനഃസംഘടന; വൈസ് പ്രസി‍ഡന്റുമാർ ഏഴല്ല, പത്ത്; പട്ടിക ഹൈക്കമാൻഡിന് മുന്നിൽ

കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, വി.ഡി. സതീശന്‍, തമ്പാനൂര്‍ രവി എന്നിവരെയാണ് വർക്കിംഗ് പ്രസിഡന്റുമാരായി നിർദ്ദേശിച്ചിരിക്കുന്നത്.

News18

News18

  • Share this:
    ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ പട്ടിക് സംസ്ഥാന നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറി. നാലു വർക്കിംഗ് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡ‍ന്റുമാരും ഉൾപ്പെടുന്നതാണ് പട്ടിക. ഇതിൽ അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൈക്കൊള്ളും.

    കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, വി.ഡി. സതീശന്‍, തമ്പാനൂര്‍ രവി എന്നിവരെയാണ് വർക്കിംഗ് പ്രസിഡന്റുമാരായി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം വൈസ് പ്രസി‍ഡന്റുമാരുടെ എണ്ണം ഏഴിൽ നിന്നും പത്തായി വർധിപ്പിച്ചിട്ടുണ്ട്. വര്‍ക്കല കഹാര്‍, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലന്‍, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്‍, വി.എസ്. ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, എ.പി. അനില്‍ കുമാര്‍, സി.പി. മുഹമ്മദ്, കെ.ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുള്ളത്. കെ.കെ. കൊച്ചുമുഹമ്മദാണ് ട്രഷറർ. സെക്രട്ടറിമാരുടെ പട്ടികയിൽ 60 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

    യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ്, കെഎസ് യു മുന്‍ പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും  ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.

    ജനറല്‍ സെക്രട്ടറിമാര്‍: വി.എ. കരീം, പാലോട് രവി, പ്രതാപവര്‍മ തമ്പാന്‍, ഷാനവാസ് ഖാന്‍, കെ.സി. അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷന്‍, അബ്ദുല്‍ മുത്തലിബ്, പി.എ. മാധവന്‍, കെ. ശിവദാസന്‍ നായര്‍, റോയ് കെ. പൗലോസ്, കുര്യന്‍ ജോയ്, വി.എസ്. ജോയ്, എഴുകോണ്‍ നാരായണന്‍, പി. ചന്ദ്രന്‍, കരകുളം കൃഷ്ണപിള്ള, എന്‍. സുബ്രഹ്മണ്യന്‍, വി.ജെ. പൗലോസ്, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. സുരേന്ദ്രന്‍, പത്മജ വേണുഗോപാല്‍, രമണി പി. നായര്‍, കെ. നീലകണ്ഠന്‍, സജീവ് മാറോളി, എ.എ. ഷുക്കൂര്‍, പി.എം. നിയാസ്, കെ.പി. അനില്‍കുമാര്‍, വിജയന്‍ തോമസ്, സി.ആര്‍. മഹേഷ്, ടോമി കല്ലാനി, ജോണ്‍സണ്‍ ഏബ്രഹാം, ഡി. സുഗതന്‍.

    Also Read പുനഃസംഘടന: പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കാൻ എംപിമാരും എംഎൽഎമാരും 

     
    First published: