ശബരിമലയുടെ പേരിൽ വോട്ട് തേടി കോൺഗ്രസിന്‍റെ പോസ്റ്റർ

ശബരിമലയെ കലാപഭൂമി ആക്കിയവർക്കെതിരെ പ്രതിഷേധ വോട്ടു ചെയ്യാനാണ് പോസ്റ്ററുകളിലെ ആഹ്വാനം

news18
Updated: March 16, 2019, 12:38 PM IST
ശബരിമലയുടെ പേരിൽ വോട്ട് തേടി കോൺഗ്രസിന്‍റെ പോസ്റ്റർ
News 18
  • News18
  • Last Updated: March 16, 2019, 12:38 PM IST
  • Share this:
തിരുവനന്തപുരം: ശബരിമലയുടെ ചിത്രങ്ങളോ പോലീസ് നടപടിയോ പ്രചരണത്തിനു ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം പൂർണ്ണമായി തള്ളി കോൺഗ്രസ് പോസ്റ്ററുകൾ. ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് വ്യാപകമായി പതിച്ച പോസ്റ്ററുകളിൽ ശബരിമലയുടെ ചിത്രം സഹിതം വോട്ടു ചോദിക്കുന്നു.

ശബരിമലയെ കലാപഭൂമി ആക്കിയവർക്കെതിരെ പ്രതിഷേധ വോട്ടു ചെയ്യാനാണ് പോസ്റ്ററുകളിലെ ആഹ്വാനം. ശബരിമലയുടെ ചിത്രങ്ങളോ പോലീസ് നടപടിയോ പ്രചാരണ വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആവർത്തിച്ചുള്ള നിർദേശം വന്നു മണിക്കൂറുകൾക്കുള്ളിലാണ് അതെല്ലാം തള്ളി പോസ്റ്ററുകൾ പതിച്ചത്. ശബരിമല പ്രചരണ വിഷയമാക്കരുതെന്ന നിർദേശം അനുസരിക്കില്ലെന്നു കോൺഗ്രസും ബിജെപിയും പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥി തർക്കം മുറുകുന്നു; ഉമ്മൻചാണ്ടിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് ലഘു ലേഖ പുറത്തിറക്കിയ ബിജെപിക്കെതിരെ ഇടതു മുന്നണി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകിയിരുന്നു. ശബരിമല കർമ സമിതിയുടെ പേരിലുള്ള ലഖുലേഖയാണ് പരാതിക്കു കാരണമായത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം തള്ളി ശബരിമല പ്രചാരണ വിഷയമാക്കാൻ ബിജെപിയെപ്പോലെ തന്നെ കോൺഗ്രസും ഉറച്ചിരിക്കുന്നു. അതിന്റെ തെളിവാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ പോസ്റ്ററുകൾ എന്നാണ് സൂചന.
First published: March 16, 2019, 12:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading