• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമല: നിയമനിർമ്മാണം വേണമെന്ന കെപിസിസി ആവശ്യത്തെ പിന്തുണച്ച് ദേശീയ നേതൃത്വം

news18india
Updated: January 6, 2019, 8:43 PM IST
ശബരിമല: നിയമനിർമ്മാണം വേണമെന്ന കെപിസിസി ആവശ്യത്തെ പിന്തുണച്ച് ദേശീയ നേതൃത്വം
  • News18 India
  • Last Updated: January 6, 2019, 8:43 PM IST IST
  • Share this:
ന്യൂഡൽഹി: ശബരിമലയിൽ നിയമ നിർമ്മാണം വേണമെന്ന കെ.പി.സി.സി ആവശ്യത്തെ പിന്തുണച്ച് കോൺഗ്രസ് ദേശീയ നേതൃത്വവും രംഗത്തെത്തി. വിശ്വാസവും ആചാരവും മാറ്റി നിർത്താനാവില്ലെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആചാരവും വികാരവും പരിഗണിക്കണം. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമങ്ങളിൽ ആശങ്കയുണ്ടെന്നും സി.പി.എമ്മും ബി.ജെ.പിയും ബോംബേറ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാര്‍ മസില്‍ പവര്‍ കാണിക്കുകയാണെന്നും മോദി സര്‍ക്കാര്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നും സുര്‍ജ്ജേവാല പറഞ്ഞു.

സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുളള ശ്രമം അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി

ശബരിമലയിലെ യുവതീപ്രവേശം തടയാൻ ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യം കേരളത്തിലെ കോൺഗ്രസ് നേതൃത്വം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ഓർഡിനൻസ് ആവശ്യം ഉന്നയിക്കുന്നതിനെ കോൺഗ്രസ് ദേശീയ നേതൃത്വം എതിർത്തിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നിർമാണം എന്ന ആവശ്യത്തിലേക്ക് കോൺഗ്രസ് എത്തിയത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരാണ് ദേശീയ നേതൃത്വം എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
First published: January 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...