നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുൻ എംഎല്‍എ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും കോൺഗ്രസ് സസ്‌പെന്റ് ചെയ്തു

    മുൻ എംഎല്‍എ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും കോൺഗ്രസ് സസ്‌പെന്റ് ചെയ്തു

    മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തു

    congress

    congress

    • Share this:
      തിരുനവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.

      മുഖ്യമന്ത്രിയെ വിമര്‍ശിച്ച നേതാവിനെ ഡിവൈഎഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തു

      മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്‌.െഎ കറ്റാനം മേഖല സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. സുജിത്തിനെയാണ് ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. അയ്യന്‍കാളി ദിനാചരണ സന്ദേശം നല്‍കാതിരുന്നതിന്റെ പേരിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ സുജിത്ത് പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്. 'അവിട്ടം ദിനം മറന്നവര്‍ ചതയ ദിനം കൃത്യമായി ഓര്‍ക്കുന്നു' എന്നതായിരുന്നു വിമര്‍ശനം. ചതയ ദിനാശംസകളുമായി മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിലിട്ട സന്ദേശത്തിന് ചുവടെയാണ് സുജിത്തിന്റെ കമന്റ്.

      ശനിയാഴ്ച കൂടിയ സി. പി. എം കറ്റാനം ലോക്കല്‍ കമ്മിറ്റിയാണ് സുജിത്തിനെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. കമന്റ് വിവാദമായതോടെ സുജിത്ത് പിന്‍വലിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് മുന്നില്‍ വിഷയം എത്തിയതോടെ ചര്‍ച്ച ചെയ്തു നടപടി എടുക്കുകയായിരുന്നു. കഴിഞ്ഞാഴ്ച കൂടിയ ലോക്കല്‍ കമ്മിറ്റി സുജിത്തിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ സുജിത്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഇപ്പോള്‍ നടപടി എടുത്തതെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു.

      അതേസമയം ആര്‍ എസ് എസിനെതിരായ കേസില്‍ സുജിത്ത് മൊഴി മാറ്റിയത് വിവാദമാകുമെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെന്നും പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്. 2013 ല്‍ സുജിത്തിനും സുഹൃത്തിനുമെതിരെ ഉണ്ടായ വധശ്രമ കേസിലാണ് വിചാരണവേളയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ത്രിശൂലം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം അക്കാലത്ത് വലിയ വിവാദമായിരുന്നു. ഈ കേസില്‍ ആലപ്പുഴ സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നുവരവരെയാണ് സുജിത്ത് കൂറുമാറിയത്. സിപിഎം നേതൃത്വം ഏറെ ഗൌരവത്തോടെ കണ്ട കേസില്‍ ഒന്നാം സാക്ഷിയുടെ മൊഴിമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. ഇതേത്തുടര്‍ന്ന് സ്വത്വവാദ വിഷയം ഉന്നയിച്ച് സുജിത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കുകയായിരുന്നുവെന്നും സംസാരമുണ്ട്.
      Published by:Jayesh Krishnan
      First published:
      )}