ഇന്റർഫേസ് /വാർത്ത /Kerala / 'സർക്കാരിന് ബധിര കർണം, ഞങ്ങൾ നേരിട്ട് ഇറങ്ങുന്നു'; നാർക്കോട്ടിക് പരാമർശത്തിൽ സമവായ നീക്കവുമായി കോൺഗ്രസ്

'സർക്കാരിന് ബധിര കർണം, ഞങ്ങൾ നേരിട്ട് ഇറങ്ങുന്നു'; നാർക്കോട്ടിക് പരാമർശത്തിൽ സമവായ നീക്കവുമായി കോൺഗ്രസ്

News 18 Malayalam

News 18 Malayalam

സർക്കാർ വിഷയത്തിൽ മുൻകൈ എടുക്കാത്തത് കൊണ്ടാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത് എന്നാണ് കെ സുധാകരൻ പറഞ്ഞത്.

  • Share this:

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാർകോട്ടിക് ജിഹാദ് ലൗ ജിഹാദ് പരാമർശം സമൂഹത്തിൽ വലിയ ചേരിതിരിവിനാണ് കാരണമായത്. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പോർവിളികൾ ആണ് ഇതിനെ തുടർന്ന് ഉണ്ടായത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആണ് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്നത്. സർക്കാർ സർവകക്ഷിയോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പിന്നാലെ വിവിധ സഭാ നേതാക്കളും സമാനമായ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ സർക്കാർ പ്രത്യക്ഷത്തിൽ തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സമവായ നീക്കവുമായി കോൺഗ്രസ് രംഗത്ത് വന്നത്.

ചങ്ങനാശ്ശേരി അതിരൂപത മേജർ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തെ നേരിട്ട് കണ്ടാണ്  പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും സമവായ ചർച്ചകൾക്ക് തുടക്കമിട്ടത്. ഇന്ന് രാവിലെ ചങ്ങനാശ്ശേരി ബിഷപ്പ് ഹൗസിലെത്തിയാണ് ഇരുനേതാക്കളും ചർച്ചകൾ തുടങ്ങിയത്.

ചങ്ങനാശ്ശേരി ബിഷപ്പിനെ കണ്ടത് പ്രമുഖ വ്യക്തികളെ കാണുന്നതിൻ്റെ ഭാഗമായി എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. ഇതിനെ സമവായശ്രമം എന്ന് വിളിക്കുന്നില്ല.സമവായത്തിന് വേണ്ടി മുൻകൈ എടുക്കേണ്ടത് ഞങ്ങളല്ല, സർക്കാരാണ്. സുധാകരൻ പറഞ്ഞു.സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയത്. രണ്ട് മതവിഭാഗങ്ങൾ  തമ്മിൽ അടിക്കുന്നത് കണ്ട് ചോരകുടിക്കാനാണ് സർക്കാർ നോക്കുന്നത് എന്നായിരുന്നു സുധാകരൻ വിമർശിച്ചത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പ്രശ്നം പരിഹരിക്കാമെന്ന ശുഭപ്രതീക്ഷയും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കുവെച്ചു.വിഷയത്തോട് പോസിറ്റീവ് ആയാണ് ചങ്ങനാശ്ശേരി ബിഷപ്പ് പ്രതികരിച്ചതെന്ന് കെ സുധാകരൻ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. മുസ്ലിം സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞ കെ സുധാകരൻ താഴത്തങ്ങാടി ഇമാം അടക്കമുള്ള പ്രമുഖ നേതാക്കളുടെ സമയം ചോദിച്ച ശേഷമാണ് കൂടിക്കാഴ്ച തീരുമാനിച്ചത്.  പാലാ ബിഷപ്പിനെയും മറ്റു വിവിധ ക്രൈസ്തവ സഭാ നേതൃത്ത്വത്തേയും കാണുമെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യയിൽ മതേതരത്വം സംരക്ഷിക്കുക എന്നത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. സാഹോദര്യം നിലനിർത്താനുള്ള സാഹചര്യങ്ങൾക്കായി കോൺഗ്രസ് ശ്രമിക്കും. സർക്കാർ വിഷയത്തിൽ മുൻകൈ എടുക്കാത്തത് കൊണ്ടാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത് എന്നും കെ സുധാകരൻ പറഞ്ഞു. ഇരു സഭാനേതൃത്വങ്ങളേയും വരുംദിവസങ്ങളിൽ ഒരുമിച്ചിരുത്തി ചർച്ച നടത്താനാണ്  കോൺഗ്രസ് ആലോചിക്കുന്നത്. എന്തായാലും സർക്കാർ കാര്യമായ നടപടിയുമായി മുന്നോട്ട് വരാത്ത സാഹചര്യത്തിൽ കോൺഗ്രസ് നടത്തിയ നീക്കം നിർണായകമാണ്. സമവായ ചർച്ചയ്ക്ക് തുടക്കമിട്ടു എന്നതാണ് പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് കിട്ടിയ അനുകൂല രാഷ്ട്രീയ സാഹചര്യം. വരുംദിവസങ്ങളിൽ മാത്രമാകും ചർച്ച കൊണ്ട് ഗുണമുണ്ടായോ എന്ന കാര്യത്തിൽ വിലയിരുത്തൽ സാധ്യമാവുക.

First published:

Tags: Congress, K sudhakaran, Kerala government, Kpcc, Narcotic Jihad, Pala bishop