നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോട്ടയത്തിനു മറുപടി ചെല്ലാനത്ത്; ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് LDF ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്

    കോട്ടയത്തിനു മറുപടി ചെല്ലാനത്ത്; ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് LDF ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്

    കോട്ടയം നഗരസഭ ഭരണം അട്ടിമറിക്കപ്പെട്ട  തൊട്ടടുത്ത ദിവസം തന്നെ എറണാകുളത്ത് ചർച്ചകൾ തുടങ്ങി.

    News18

    News18

    • Share this:
    കൊച്ചി: കോട്ടയം നഗരസഭയിലെ രാഷ്ട്രീയ നീക്കത്തോടെ സംസ്ഥാനത്തെ തന്നെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സംവിധാനങ്ങളുടെ  സമവാക്യങ്ങൾ മാറുകയാണ് . പലയിടത്തും ചെറു പാർട്ടികളെയും സ്വതന്ത്രന്മാരെയും കൂടെ നിർത്തി ഭരണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ മുന്നണികൾ ആരംഭിച്ചു കഴിഞ്ഞു. അതിൻറെ ആദ്യ സൂചനകളാണ് എറണാകുളം ചെല്ലാനത്ത് പ്രകടമാകുന്നത് .  കോട്ടയം നഗരസഭ ഭരണം അട്ടിമറിക്കപ്പെട്ട  തൊട്ടടുത്ത ദിവസം തന്നെ എറണാകുളത്ത് ചർച്ചകൾ തുടങ്ങി.

    എറണാകുളം ഡി സി സി ഓഫീസിൽ രാത്രി തന്നെ ചർച്ചകൾക്ക് കളമൊരുങ്ങി. എറണാകുളം എം പി ഹൈബി ഈഡൻ ഡി സി സി പ്രസിഡൻറ് മുഹമ്മദ് റിയാസ്  എന്നിവരുടെ  നേതൃത്വത്തിൽ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ ഫലം കണ്ടിരിക്കുകയാണ്.  ഇതോടെ പുതിയ  രാഷ്ട്രീയ സമവാക്യവും രൂപപ്പെടുകയാണ്. ചെല്ലാനത്ത് ട്വൻറി ട്വൻറി എന്ന പ്രാദേശിക കൂട്ടായ്മ  നേടിയ  വിജയത്തെ അരാഷ്ട്രീയം  എന്ന് വിശേഷിപ്പിച്ചാണ്  ഇടത്-വലത് മുന്നണികൾ അവരെ മാറ്റി നിർത്തിയിരുന്നത്.

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ട്വൻറി ട്വൻറി യോട് ചേർന്ന് പ്രവർത്തിക്കാൻ  ചെല്ലാനം  20 / 20 സംഘടന തീരുമാനിച്ചിരുന്നു .  ഇതോടെ ഇവരെ പൂർണമായും ഒറ്റപ്പെടുത്തുന്ന നിലപാടായിരുന്നു  മുന്നണികൾ സ്വീകരിച്ചത് . എന്നാൽ  കോട്ടയം അട്ടിമറിക്ക് ശേഷം എല്ലാ  വേലിക്കെട്ടുകളും പൊളിച്ച് കോൺഗ്രസ് നേതൃത്വം തന്നെ ട്വന്റി ട്വന്റിയെ ചേർത്ത് നിർത്തുകയാണ് .

    ഇതനുസരിച്ച് ചെല്ലാനം പഞ്ചായത്തിൽ സി പി എം ഭരണ സമിതിക്കെതിരെ കോൺഗ്രസ് അവിശ്വാസം കൊണ്ടുവരും. ചെല്ലാനം ട്വന്റി ട്വന്റിയുമായി ചേർന്നാണ് അവിശ്വാസം നൽകുക. അടുത്തയാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകും . പ്രസിഡന്റ് സ്ഥാനം ചെല്ലാനം ട്വന്റി ട്വന്റിയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനുമെന്ന ധാരണയിലാണ് തീരുമാനം.

    Also Read-BJP എൽഡിഎഫിനെ പിന്തുണച്ചു; കോട്ടയത്ത് UDF പുറത്ത്; അവസാനിച്ചത് രണ്ടു പതിറ്റാണ്ട് കാലത്തെ ഭരണം

    എറണാകുളം എംപി ഹൈബി ഈഡന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് അവിശ്വാസം നൽകാൻ തീരുമാനമായത് . 21 സീറ്റുകളുള്ള ചെല്ലാനം പഞ്ചായത്തിൽ എൽ ഡി എഫിന് 9 ഉം യുഡിഫനു 4 ഉം ചെല്ലാനം ട്വന്റി ട്വന്റിക്ക്‌ 8 ഉം സീറ്റുകളാണ് ഉള്ളത് . യുഡിഫ് വിട്ട് നിന്നതിനെ തുടർന്നാണ് പഞ്ചായത്തു ഭരണം എൽഡിഎഫിന് ലഭിച്ചത് .

    ചെല്ലാനത്തെ രാഷ്ട്രീയ നീക്കത്തെ കരുതലോടെയാണ് സി പി എം കാണുന്നത് . അപകടകരമായ കൂട്ടുകെട്ട് എന്നാണ് സി പി എം ഇതിനെ വിശേഷിപ്പിക്കുന്നത്. കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയുമെന്നും ഇതിൽ നഷ്ടം കോൺഗ്രസിനു തന്നെയാകുമെന്നും  സിപിഎം പറയുന്നു .
    Published by:Jayesh Krishnan
    First published:
    )}