നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • K-Rail| സിൽവർലൈൻ പദ്ധതിക്കെതിരായ നിവേദനത്തിൽ ശശി തരൂർ ഒപ്പിടാത്തതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും: വി ഡി സതീശൻ

    K-Rail| സിൽവർലൈൻ പദ്ധതിക്കെതിരായ നിവേദനത്തിൽ ശശി തരൂർ ഒപ്പിടാത്തതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും: വി ഡി സതീശൻ

    ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങള്‍ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

    vd-satheesan

    vd-satheesan

    • Share this:
    കോഴിക്കോട്: സില്‍വര്‍ലൈൻ പദ്ധതിക്കെതിരായ (Silverline Project) കോൺഗ്രസ് എംപിമാരുടെ നിവേദനത്തില്‍ ശശി തരൂര്‍ (Shashi Tharoor) ഒപ്പിടാത്തത് പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Satheesan). ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങള്‍ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

    Also Read- Shashi Tharoor on K-Rail| 'നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ല': വിശദീകരണവുമായി ശശി തരൂർ എംപി

    പാവപ്പെട്ടവര്‍ക്ക് ആശ്രയമായ പൊതുഗതാഗതസംവിധാനം സംരക്ഷിക്കാതെ വരേണ്യവര്‍ഗത്തിനായി സില്‍വര്‍ ലൈന്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പളവും പെന്‍ഷനുമില്ലാതെ കെ എസ് ആര്‍ ടി സി അടച്ചുപൂട്ടാന്‍ ഒരുങ്ങുമ്പോഴാണ് രണ്ട് ലക്ഷം കോടി വിനിയോഗിച്ച് സില്‍വര്‍ ലൈന്‍ കൊണ്ടു വരാന്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

    Also Read- K-Rail| 'കെ-റെയിലിന്റെ രൂപരേഖ കെട്ടിച്ചമച്ചത്, ഡിപിആർ കോപ്പിയടിച്ചത്'; പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്റെ വെളിപ്പെടുത്തൽ

    സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിയില്‍ ഓരോ ദിവസവും ഷെഡ്യൂളുകള്‍ റദ്ദാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രനുമതിയോ ഡി പി ആറോ സര്‍വേയോ നടത്താതെയുള്ള പദ്ധതിയാണിത്. സില്‍വര്‍ ലൈനെ കുറിച്ച് സി പി ഐ നേതാക്കളെ പോലും ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. പദ്ധതി കേരളത്തിന് അനിയോജ്യമല്ലെന്ന യു ഡി എഫ് നിലപാടാണ് മെട്രോമാന്‍ ഇ ശ്രീധരനും ശരിവെച്ചത്.

    Also Read- മുഖ്യമന്ത്രിക്ക് പ്രശംസ: നിലപാടിലുറച്ച് Shashi Tharoor; മാതൃകയാണ് തരൂരെന്ന് ജോൺ ബ്രിട്ടാസ്

    പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുള്ളതിനാലാണ് ധൃതിപിടിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ജനദ്രോഹകരമായ പദ്ധതിക്കെതിരെ യു ഡി എഫ് സമരം ശക്തമാക്കുമെന്നും സര്‍ക്കാരിന്റെ തുടര്‍നടപടികളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള യു ഡി എഫ് ആരോപണം ശരിവെയ്ക്കുന്ന പരാമര്‍ശമാണ് സി പി ഐയും നടത്തിയിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ മന്ത്രി രാജിവെയ്ക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

    Also Read- ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുന്‍ മജിസ്‌ട്രേറ്റിന് നോട്ടീസയച്ച് കോടതി
    Published by:Rajesh V
    First published: