HOME /NEWS /Kerala / തന്ത്രിമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്

തന്ത്രിമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്

  • Share this:

    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. ബുധനാഴ്ച തന്ത്രിമാരുടെ നേതൃത്വത്തിൽ പമ്പയിൽ നടക്കുന്ന സമരത്തെ കോൺഗ്രസ് പിന്തുണയ്ക്കും. കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ സമരത്തിൽ പങ്കെടുക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ സംസ്ഥാനത്തെ നേതാക്കൾ രാഹുൽ ഗാന്ധിയെ നേരിട്ട് ധരിപ്പിക്കും. ഇതിനായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നാളെ ഡൽഹിയിലേക്ക് പോകും.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Congress, Mullappally ramachandran, Ramesh chennithala, Thanthri agitation, കോൺഗ്രസ്, തന്ത്രിമാരുടെ സമരം