നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോൺഗ്രസിൽ സംഘടനാ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾ; യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന് തുടക്കം

    കോൺഗ്രസിൽ സംഘടനാ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾ; യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന് തുടക്കം

    ഒറ്റപ്പാലം മണ്ഡലത്തിലെ ആറ്റാശ്ശേരിയിലാണ് ആദ്യ യൂണിറ്റ് കമ്മറ്റി രൂപീകരിച്ചത്. ആറുമാസത്തിനകം സംസ്ഥാനത്ത് ഒരു ലക്ഷം യൂണിറ്റ് കമ്മറ്റി രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു.

    News 18 Malayalam

    News 18 Malayalam

    • Share this:
    സംഘടനാ സംവിധാനം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ആദ്യമായി കോൺഗ്രസിനുള്ളിൽ യൂണിറ്റ് കമ്മറ്റി നിലവിൽ വന്നു. ഒറ്റപ്പാലം മണ്ഡലത്തിലെ ആറ്റാശ്ശേരിയിലാണ് ആദ്യ യൂണിറ്റ് കമ്മറ്റി രൂപീകരിച്ചത്. ആറുമാസത്തിനകം സംസ്ഥാനത്ത് ഒരു ലക്ഷം യൂണിറ്റ് കമ്മറ്റി രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു.

    യൂണിറ്റ് കമ്മറ്റി രൂപീകരിക്കുന്നത് കോൺഗ്രസിൻ്റെ അസ്തിത്വം നിലനിർത്താനാണെന്നും പാർട്ടി കരുത്തോടെ തിരിച്ചുവരുമെന്നും രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സുധാകരൻ പറഞ്ഞു. ഒറ്റപ്പാലം മണ്ഡലത്തിലെ  ആറ്റാശ്ശേരിയിലാണ് കോൺഗ്രസിൻ്റെ ആദ്യ യൂണിറ്റ് കമ്മറ്റി നിലവിൽ വന്നത്. ഇറക്കിങ്ങൽ യൂണിറ്റ് കമ്മറ്റി. പാണ്ടികശാല ശിവശങ്കരൻ്റെ വീട്ടിൽ  ചേർന്ന രൂപീകരണ യോഗത്തിൽ
    മുതിർന്ന അംഗം  ഹംസ പതാക ഉയർത്തി. വനിതാ അംഗമായ അമ്മാൾ  അധ്യക്ഷത വഹിച്ചു. യോഗത്തിൽ നിന്നും ഹരിദാസൻ പാണ്ടികശാലയെ പ്രസിഡണ്ടായും ശിഹാബുദ്ദീനെ   സെക്രട്ടറിയായും തിരഞ്ഞെടുത്തു. രൂപീകരണ യോഗം KPCC പ്രസിഡണ്ട് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.

    യൂണിറ്റ് കമ്മറ്റി രൂപീകരിക്കുന്നത് കോൺഗ്രസിൻ്റെ അസ്തിത്വം നിലനിർത്താനാണെന്നും പാർട്ടി കരുത്തോടെ തിരിച്ചുവരുമെന്നും സുധാകരൻ പറഞ്ഞു.  ആറു മാസത്തിനകം ഒരു ലക്ഷം യൂണിറ്റ് രൂപീകരിക്കും. രോഗമറിഞ്ഞ ചികിത്സയാണ് ഇപ്പോൾ നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ബൂത്ത് കമ്മറ്റിയായിരുന്നു കോൺഗ്രസിൻ്റെ താഴേ തട്ടിലുള്ള ഘടകം. യൂണിറ്റ് കമ്മറ്റികൾ നിലവിൽ വരുന്നതോടെ ഇത് മാറും. ആദ്യം കേരളത്തിലാണ് യൂണിറ്റ് കമ്മറ്റികൾ നിലവിൽ വരുക. പിന്നീട് ദേശീയ തലത്തിലും ഈ മാറ്റം നടപ്പിലാക്കും. എ ഐ സി സി അംഗം P V മോഹൻ, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് തുടങ്ങിയവർ രൂപീകരണയോഗത്തിൽ പങ്കെടുത്തു.

    ഒറ്റപ്പാലത്ത് കെപിസിസിയുടെ ആദ്യ സമ്മേളനം നടന്നതിൻ്റെ നൂറാം വർഷികത്തിലാണ്, കോൺഗ്രസിൻ്റെ സംഘടനാ സംവിധാനത്തിൽ വരുത്തുന്ന സുപ്രധാന മാറ്റത്തിന് ഒറ്റപ്പാലം മണ്ഡലത്തിൽ ഉൾപ്പെട്ട കരിമ്പുഴ പഞ്ചായത്തിൽ  തുടക്കമായത്. സംസ്ഥാനത്തെ പതിനാലു ജില്ലകളിലെ പതിനാലു പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വരിക. തുടർന്ന് എല്ലാ പഞ്ചായത്തുകളിലും യൂണിറ്റ് കമ്മറ്റികൾ രൂപീകരിയ്ക്കും. ഒറ്റപ്പാലം  മണ്ഡലത്തിലെ രണ്ടാം നമ്പർ ബൂത്തായ കരിമ്പുഴ പഞ്ചായത്തിലെ  ആറ്റാശ്ശേരിയിലാണ് ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി നിലവിൽ വരുന്നത്. കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ യൂണിറ്റ് കമ്മറ്റിയുടെ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

    സംസ്ഥാനത്തെ പതിനാലു പഞ്ചായത്തുകളിലായി 1500  യൂണിറ്റ് കമ്മറ്റികളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നടക്കും. ഡിസംബർ 28 നകം സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും യൂണിറ്റ് കമ്മറ്റികൾ നിലവിൽ വരും. ഏറെ വൈകാതെ ദേശീയ തലത്തിലും ഈ മാറ്റം നടപ്പിൽ വരും.  ഒരു ബൂത്തിന് കീഴിൽ ചുരുങ്ങിയത് അഞ്ചു യൂണിറ്റ് കമ്മറ്റികൾ രൂപീകരിയ്ക്കും. മാസത്തിലൊരിക്കൽ യൂണിറ്റ് കമ്മറ്റികൾ ചേർന്ന് അവരുടെ പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ജനകീയ വിഷയങ്ങളിൽ ഇടപെടുകയും വേണം. വീട്ടുകാരുമായി കൂടുതൽ അടുപ്പം പുലർത്തണം. യൂണിറ്റ് കമ്മറ്റികൾ നിലവിൽ വരുന്നതോടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്താനും തിരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടമുണ്ടാക്കാനും കഴിയുമെന്നാണ് നേതൃത്വത്തിൻ്റെ പ്രതീക്ഷ.
    Published by:Naveen
    First published:
    )}