കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. കേസിലെ മുഴുവൻ പ്രതികളും പിടിയിലായെന്ന പൊലീസ് അവകാശത്തിനിടെയാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ ഈ അന്വേഷണത്തെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും കോൺഗ്രസും തള്ളുകയാണ്. സിപിഎം ജില്ലാതലത്തിൽ ഗൂഡാലോചനയുണ്ടോയെന്ന ഗുരുതര ആരോപണവും ഇവർ ഉയർത്തുന്നു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് എടുക്കാനാണ് കോൺഗ്രസ് തീരുമാനം. ഉത്തരവുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. Also read: അസുഖത്തിന്റെ പേര് പറഞ്ഞ് പുറത്തിറങ്ങി; ആടിപ്പാടി നൃത്തം ചെയ്ത് ടിപി കേസ് പ്രതി
തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിലേക്ക് പോയാൽ സിപിഎം പ്രതിസന്ധിയിലാകും. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളും സിബിഐ അന്വേഷണത്തിൽ ഉറച്ചു നിൽക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.