നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Congress| ഇന്ധന നികുതി കുറക്കാത്തതിനെതിരെ ചക്രസ്തംഭന സമരവുമായി കോണ്‍ഗ്രസ്; പാലക്കാട് സംഘർഷം

    Congress| ഇന്ധന നികുതി കുറക്കാത്തതിനെതിരെ ചക്രസ്തംഭന സമരവുമായി കോണ്‍ഗ്രസ്; പാലക്കാട് സംഘർഷം

    ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

    Youtube Video
    • Share this:
      തിരുവനന്തപുരം: ഇന്ധന നികുതി (Fuel Tax) കുറയ്ക്കാത്തതിനെതിരെ സംസ്ഥാന വ്യാപകമായി ചക്രസ്‍തംഭന സമരം (Wheel Jam Strike) നടത്തി കോണ്‍ഗ്രസ് (Congress). ജില്ലാ ആസ്ഥാനങ്ങളിൽ ഡിസിസികളുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം നടന്നത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

      പാലക്കാട്: ചക്രസ്‍തംഭന സമരത്തിനിടെ പാലക്കാട് (Palakkad) സംഘര്‍ഷമുണ്ടായി. വി കെ ശ്രീകണ്ഠന്‍ (VK Sreekandan) എംപിയും പൊലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പ്രകടനം സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ എത്തുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്. സമരസ്ഥലം മുന്‍കൂട്ടി അറിയിച്ചതാണെന്നും പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്നും എം പി പറഞ്ഞു.

      തിരുവനന്തപുരം: സമരത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേതൃത്വം നൽകി. അതേസമയം, വഴിതടഞ്ഞുള്ള സമരത്തോട് വിജോയിപ്പുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തിൽ നിന്ന് വിട്ടുനിന്നു. ചക്രസ്തംഭന സമരത്തിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കുമായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. എന്നാൽ ചക്രസ്തംഭനം നടക്കുന്ന സമയത്ത് നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവ്. മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയമാണ് സഭയിൽ നടന്നത്. ഇവിടെ ഞാൻ തന്നെ വേണ്ടേ എന്നും, സമരത്തിന് കെ പി സി സി പ്രസിഡന്റ് ഒക്കെയുണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

      Also Read- Congress | ചക്രസ്തംഭന സമരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

      കൊല്ലം: ഹൈസ്കൂൾ ജംഗ്ഷനില്‍ കോൺഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തിന് യുഡിഎഫ് കൺവീനർ എം എം ഹസന്‍, കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എന്നിവർ നേതൃത്വം നൽകി. റോഡിന്‍റെ ഒരു വശത്ത് ഗതാഗതം സ്തംഭിപ്പിച്ച് മറുവശത്ത് യാത്ര വഴിതിരിച്ചു വിട്ടായിരുന്നു സമരം. എന്നാൽ പ്രവർത്തകർ റോഡ് ഉപരോധിച്ച ഭാഗത്തുകൂടി തന്നെ കടന്നുപോകണമെന്ന് ആവശ്യപ്പെട്ടെത്തിയ രണ്ട് വഴിയാത്രക്കാരും പ്രവർത്തകരും തമ്മിൽ വാക്കു തർക്കമുണ്ടായി. പൊലീസും നേതാക്കളും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇന്ധന കൊള്ളയുടെ കാര്യത്തിൽ മോദി കായംകുളം കൊച്ചുണ്ണിയും പിണറായി ഇത്തിക്കരപ്പക്കിയുമാണെന്ന് ഹസൻ പരിഹസിച്ചു.

      കോഴിക്കോട്: ചക്രസ്തംഭന സമരം അവസാനിച്ച ശേഷമാണ് ഉദ്ഘാടകനായ കെ മുരളീധരൻ എത്തിയത്. ഗതാഗത കുരുക്കുമൂലം വൈകിയെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. സമരം പൊളിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ ശ്രമം. നികുതിയുടെ പേരിൽ നേരിട്ട് കക്കുകയാണ് പിണറായി വിജയനെന്നും കെ മുരളീധരൻ ആരോപിച്ചു. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലായിരുന്നു ചക്രസ്തംഭന സമരം നടന്നത്.

      Also Read- Fuel Price| 'ഇന്ധന നികുതി കുറയ്ക്കണം'; എം വിൻസെന്റ് എംഎൽഎ നിയമസഭയിലെത്തിയത് സൈക്കിളിൽ

      പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ നികുതി കുറച്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാൻ അഭ്യർത്ഥിച്ചിരുന്നു. എൻഡിഎ ഭരിക്കുന്ന പതിനേഴ് സംസ്ഥാനങ്ങളിൽ വില കുറച്ചു. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളല്ലാതെ ഒഡീഷയും പഞ്ചാബും മാത്രമാണ് വില കുറച്ചത്. ജമ്മു കശ്മീര്‍, ചണ്ഡീഗഡ്, ലഡാക്ക്, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്രാനഗര്‍ ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചു. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ വില കുറക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ്.
      Published by:Rajesh V
      First published:
      )}