HOME » NEWS » Kerala » CONGRESS WILL LEAD COLLECTIVE LEADERSHIP IN ELECTION SAYS HIGH COMMAND1 NJ TV KPA

എംപി മാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല; കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഹൈക്കമാൻഡ്

യുഡിഎഫ് കൺവീനർ എം. എം ഹസനെതിരെ എംപിമാരും എംഎൽഎമാരും കത്ത് നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും താരീഖ് അൻവർ

News18 Malayalam | news18-malayalam
Updated: January 1, 2021, 5:33 PM IST
എംപി മാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല; കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഹൈക്കമാൻഡ്
യുഡിഎഫ് കൺവീനർ എം. എം ഹസനെതിരെ എംപിമാരും എംഎൽഎമാരും കത്ത് നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും താരീഖ് അൻവർ
  • Share this:
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് നയിക്കുമെന്ന് ഹൈക്കമാന്റ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. പാർട്ടിയെ ആരും ഒറ്റക്ക് നയിക്കില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.

യുഡിഎഫ് കൺവീനർ എം. എം ഹസനെതിരെ എംപിമാരും എംഎൽഎമാരും കത്ത് നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും താരീഖ് അൻവർ ന്യൂസ് 18 നോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാൻ ആക്കുന്ന കാര്യം ചർച്ച ചെയ്യും.


നിലവിലെ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല. ഇക്കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനമെടുത്തു കഴിഞ്ഞതായും താരിഖ് അൻവർ പറഞ്ഞു. നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി ഉന്നത നേതൃത്വത്തിൽ അഴിച്ചുപണി ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ.

You may also like:കള്ളനായിരുന്നില്ല, പഴയ കസേര പുതുപുത്തനാക്കി തിരിച്ചു നൽകിയതാണ്; രസകരമായ മോഷണ കഥ

എന്നാൽ ഡി.സി.സി തലം വരെ മാറ്റങ്ങളുണ്ടാകും. വയനാട്, എറണാകുളം, പാലക്കാട് എന്നീ സംസ്ഥാനങ്ങളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിൽ കെപിസിസിയുയുമായി ആലോചിച്ച് നടപടിയെടുക്കും. കൂടുതൽ ചർച്ചകൾക്കായി താരിഖ് അൻവർ ജനുവരി മൂന്നിന് കേരളത്തിൽ എത്തും. സംസ്ഥാന നേതൃത്വത്തിന് പുറമെ താഴെതട്ടിലെ നേതാക്കളുമായും ചർച്ചകൾ നടത്തുമെന്നും താരീഖ് അൻവർ പറഞ്ഞു.
Published by: Naseeba TC
First published: January 1, 2021, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories